ദുബൈ: നഗരത്തിലെ പ്രധാന പാതകളിലൊന്നായ ശൈഖ് മുഹമ്മദ് ബിൻ സായിദ് റോഡിൽ ലോറിയുടെ പിന്നിൽ കാറിടിച്ചുണ്ടായ അപകടത്തിൽ രണ്ടുപേർക്ക് ഗുരുതര പരിക്ക്. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരനെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച രാത്രി ഏഴുമണിയോടെയാണ് അപകടം.
നിയന്ത്രണംവിട്ട കാർ ലോറിയുടെ പിന്നിലിടിക്കുകയായിരുന്നു.കഴിഞ്ഞ ദിവസങ്ങളിൽ പോലീസ് കൈകാര്യം ചെയ്ത എമിറേറ്റിലെ റോഡുകളിലെ പ്രധാനപ്പെട്ട അപകടമായിരുന്നു ഇത്. കഴിഞ്ഞയാഴ്ച റഷ്യൻ പൗരൻ ഓടിച്ച കാറിെൻറ നിയന്ത്രണം നഷ്ടപ്പെട്ട് അൽ ബർഷ പ്രദേശത്തെ അൽ ഫായി റോഡിൽനിന്ന് തെറിച്ചുവീണ്ലാംപോസ്റ്റിൽ ഇടിച്ച് ഗുരുതരമായി പരിക്കേറ്റിരുന്നു.അൽ ഖൈൽ റോഡിൽ മോട്ടോർ സൈക്കിൾ യാത്രക്കാരനായ പാകിസ്താൻ സ്വദേശിക്കും അപകടത്തിൽ പരിക്കേറ്റിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.