ദുബൈ: എഴുത്തുകാരനും പ്രഭാഷകനും സാമൂഹിക, സാംസ്കാരിക പ്രവര്‍ത്തകനുമായ ബഷീർ തിക്കോടിയുടെ കവിതാ സമാഹാരം ‘ധൂർത്ത നേത്രങ്ങളിലെ തീ’ പ്രകാശനം ചെയ്തു. എൻ.എ.ബി.ഡി എമിറേറ്റ്സ് വളന്റിയേഴ്സ് ടീം ഡയറക്ടർ ബോർഡംഗം മുഹമ്മദ് അസിം ഫ്ലോറ ഗ്രൂപ് ചെയർമാൻ വി.എ. ഹസന് കോപ്പി നൽകിയായിരുന്നു പ്രകാശനം.
എൻ.എ.ബി.ഡി എമിറേറ്റ്സ് വളന്റിയേഴ്സ് ടീം ഡയറക്ടർ ബോർഡംഗം പർവീൻ മഹമൂദ്, കവി മുരളി മംഗലത്ത്, കരീം വെങ്കിടങ്ങ്, ഡോ. മുഹമ്മദ് കാസിം, അഡ്വ. സാജിത്, ബഷീർ പാൻഗൾഫ് തുടങ്ങിയവർ സംസാരിച്ചു. അഡ്വ. ആയിഷ സക്കീർ പുസ്തകപരിചയം നടത്തി. ഡോ. ബാബു റഫീഖ്, മുജീബ് റഹ്മാൻ എന്നിവർ ആദ്യ കോപ്പികൾ സ്വീകരിച്ചു. ഫൈയാസ് അഹ്മദ് സ്വാഗതവും ബഷീർ തിക്കോടി മറുപടിയും പറഞ്ഞു. 20 കവിതകളുടെ സമാഹാരമായ ‘ധൂർത്ത നേത്രങ്ങളിലെ തീ’ ഹരിതം ബുക്സാണ് പ്രസിദ്ധീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.