നിര്‍ജീവ ബാങ്ക് അക്കൗണ്ടുകള്‍ സംരക്ഷിക്കാൻ പുതിയ നിയമവുമായി സെന്‍ട്രൽ ബാങ്ക്​

ദു​ബൈ: നി​ര്‍ജീ​വ​മാ​യ ബാ​ങ്ക് അ​ക്കൗ​ണ്ടു​ക​ളി​ലെ തു​ക ഏ​തു കാ​ല​ത്തും ഉ​പ​ഭോ​ക്താ​വി​ന് പി​ന്‍വ​ലി​ക്കാ​നു​ള്ള നി​യ​മ​വു​മാ​യി യു.​എ.​ഇ സെ​ന്‍ട്ര​ല്‍ ബാ​ങ്ക്. ഉ​പ​ഭോ​ക്താ​വി​നോ അ​വ​കാ​ശി​ക്കോ തു​ക പി​ന്‍വ​ലി​ക്കാ​ന്‍ അ​വ​കാ​ശ​മു​ണ്ടാ​കും. അ​ഞ്ചു​വ​ര്‍ഷം ഒ​രു ഇ​ട​പാ​ടു​ക​ളു​മി​ല്ലാ​ത്ത അ​ക്കൗ​ണ്ടു​ക​ളെ​യാ​ണ് ബാ​ങ്കു​ക​ള്‍ നി​ര്‍ജീ​വ അ​ക്കൗ​ണ്ടു​ക​ളാ​യി പ​രി​ഗ​ണി​ക്കു​ന്ന​ത്.

ഇ​ത്ത​രം അ​ക്കൗ​ണ്ടു​ക​ളി​ലെ തു​ക ബാ​ങ്കു​ക​ള്‍ സെ​ന്‍ട്ര​ൽ ബാ​ങ്കി​ന് കൈ​മാ​റ​ണം. എ​ത്ര​കാ​ലം ക​ഴി​ഞ്ഞാ​ലും ഉ​പ​ഭോ​ക്താ​വി​ന് ഇ​തി​ല്‍ അ​വ​കാ​ശ​മു​ണ്ടാ​കും. എ​ന്നാ​ല്‍, സെ​ന്‍ട്ര​ൽ ബാ​ങ്കി​ലേ​ക്ക് കൈ​മാ​റി​യ തു​ക​ക്ക് പ​ലി​ശ​യോ ലാ​ഭ​വി​ഹി​ത​മോ ന​ല്‍കി​ല്ല. അ​ക്കൗ​ണ്ടു​ക​ള്‍ നി​ര്‍ജീ​വ​മാ​കാ​തി​രി​ക്കാ​ന്‍ ഉ​പ​ഭോ​ക്താ​ക്ക​ള്‍ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നും സെ​ന്‍ട്ര​ല്‍ ബാ​ങ്ക് നി​ര്‍ദേ​ശം ന​ല്‍കി.

Full View
Tags:    
News Summary - central bank-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.