ദുബൈ: ഐ.എസ്.ആര്.ഒ. ചാരക്കേസിൽ തനിക്കൊപ്പം കള്ളക്കേസിൽ കുടുക്കപ്പെട്ടവര്ക്ക് കൂടി നീതി ലഭിക്കണമെന്ന് ശാസ്ത്രജ്ഞന് നമ്പി നാരായണന്. ദുബൈയില്‍ ഗള്‍ഫ് മാധ്യമം സംഘടിപ്പിച്ച എജുകഫേയില്‍ വിദ്യാര്‍ഥികളുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. നീണ്ട പോരാട്ടത്തിനൊടുവില്‍ വൈകിയാണെങ്കിലും തനിക്ക് നീതി കിട്ടി. പക്ഷെ, തനിക്കൊപ്പം പ്രതിചേര്‍ക്കപ്പെട്ട അഞ്ചുപേര്‍ക്കും ഇനിയും നീതി അകലെയാണ്. ഇതിനിടെ ഒരാൾ മരിച്ചുപോയി. ബാക്കിയുള്ളവരെ സഹായിക്കാൻ സമൂഹവും അധികാരികളും മുന്നോട്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒരേ സമയം കേന്ദ്ര, സംസ്ഥാന സർക്കാരുകളും മാധ്യമങ്ങളും പൊതുജനങ്ങളുമായി പൊരുതേണ്ടിവന്ന സാധാരണക്കാരനാണ് ഞാൻ. നീതി വൈകി മാത്രം ലഭിക്കുന്ന സംവിധാനമാണ് ഇന്ത്യയിൽ നിലനിൽക്കുന്നത്. മാത്രമല്ല ഇന്ത്യയില്‍ നീതിക്കായുള്ള പോരാട്ടം സാധാരണക്കാര്‍ക്ക് താങ്ങാനാവില്ല.
വൈകി ലഭിക്കുന്ന നീതി, നീതി നിഷേധത്തിന് തുല്യമാണെങ്കിലും നീതി കിട്ടും വരെ പോരാട്ടം അവസാനിപ്പിക്കരുതെന്നും അദ്ദേഹം ഒാർമിപ്പിച്ചു.
ഇന്ത്യയിലെ ബഹിരാകാശ ഗവേഷണ രംഗം വേണ്ടത്ര വളർന്നിട്ടില്ലെന്നാണ് തെൻറ അഭിപ്രായമെന്ന് മറ്റൊരു ചോദ്യത്തിന് ഉത്തരമായി നമ്പി നാരായണൻ പറഞ്ഞു. ഉപഗ്രഹങ്ങൾ ഭ്രമണപഥത്തിൽ എത്തിക്കാനുള്ള കഴിവ് െഎ.എസ്.ആർ.ഒ. നേടിയിട്ടുണ്ട്. എന്നാൽ അതിനും അപ്പുറേത്തക്ക് ഏറെ പോകേണ്ടിയിരിക്കുന്നു. എന്നാൽ മറ്റ് രാജ്യങ്ങളിലുള്ളവരെക്കാൾ ഒട്ടും മോശക്കാരല്ല ഇന്ത്യയിലെ ശാസ്ത്രജ്ഞർ. ബഹിരാകാശ രംഗത്ത് ഏറെ വളർച്ചനേടിയ അമേരിക്ക, റഷ്യ, ഫ്രാൻസ് തുടങ്ങിയ രാജ്യങ്ങളിലൊന്നും അതിമാനുഷ്യരല്ല ഇത്തരം പ്രവർത്തനങ്ങൾ ചെയ്യുന്നത്. മംഗൾയാൻ, ചന്ദ്രയാൻ തുടങ്ങിയ ബഹിരാകാശ ദൗത്യങ്ങൾ ഏറെ ചിലവ് കുറച്ച് നടത്താൻ കഴിഞ്ഞ കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.
അധ്യാപകരിൽ നിന്ന് അടിസ്ഥാന വിജ്ഞാനം നേടിയ ശേഷം ബാക്കിയുള്ളത് നാം സ്വയം ആർജിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം കുട്ടികളോട് നിർദേശിച്ചു. ഇനിയും ഒരു ജന്മം കിട്ടുന്നുണ്ടെങ്കിൽ ഇതേ ജോലി തെന്ന െചയ്യാനാണ് ആഗ്രഹം. എ.പി.ജെ. അബ്ദുൽ കലാമിനെപ്പോലെ ഇന്ത്യയുടെ പ്രസിഡൻറാകാൻ അവസരം കിട്ടിയാൽ എന്തു ചെയ്യുമെന്ന ചോദ്യത്തിന്, ഇൗ ജോലി അവസാനിക്കുന്ന ദിവസം എണ്ണിക്കൊണ്ടിരിക്കുകയാണ് എന്ന കലാമിെൻറ വാക്കുകളാണ നമ്പിനാരായണൻ മറുപടിയായി നൽകിയത്. അബ്ദുൽ കലാമിനെക്കുറിച്ചും താൻ നടത്തിയ നിയമപോരാട്ടത്തിനിടെയുണ്ടായ അനുഭവങ്ങെളക്കുറിച്ചും പുസ്തകം പ്രസിദ്ധീകരിക്കാനുള്ള പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. പ്രജേഷ് സെന്‍ സംവിധാനം ചെയ്യുന്ന ‘നമ്പി ദി സയൻറിസ്റ്റ്’ എന്ന ഡോക്യുമെൻററിയുടെ ടീസര്‍ പ്രകാശനവും ചടങ്ങില്‍ നടന്നു. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി.കെ ഹംസ അബ്ബാസ് എജുകഫേയുടെ ഉപഹാരം നമ്പി നാരായണന് സമ്മാനിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.