ദുബൈ: യു.എ.ഇയുടെ പുതിയ വൈസ് പ്രസിഡന്റ് ശൈഖ് മൻസൂർ ബിൻ സായിദ് ആൽ നഹ്യാന് അഭിനന്ദനവുമായി കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ദുബൈ സന്ദർശന വേളയിൽ ശൈഖ് മൻസൂറിനെ സന്ദർശിച്ചതും അവിടെ ലഭിച്ച ഊഷ്മള സ്വീകരണവും നല്ല ഓർമകളാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിൽ കുറിച്ചു. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ യു.എ.ഇയും കേരളവും തമ്മിലെ ചരിത്രബന്ധം കൂടുതൽ ദൃഢമാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ശൈഖ് മൻസൂറിനൊപ്പം നിൽക്കുന്ന ചിത്രവും മുഖ്യമന്ത്രി ട്വിറ്ററിൽ പങ്കുവെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.