ഷാർജ: സജ്ന അബ്ദുല്ല എഴുതിയ അനാഹത എന്ന കഥാസമാഹാരം ഷാർജ പുസ്തകമേളയിൽ ചെങ്കൽചൂളയിലെ എന്റെ ജീവിതം എന്ന പുസ്തകം എഴുതിയ തിരുവനന്തപുരം കോർപറേഷനിലെ ഹരിതകർമ സേനാംഗം എസ്. ധനുജകുമാരി ഷാജി ഹനീഫിന് നൽകി പ്രകാശനം ചെയ്തു. റോജിൻ പൈനുംമൂട് പുസ്തകപരിചയം നടത്തി. ഇസ്മായിൽ മേലടി, സജ്ന അബ്ദുല്ല, അബ്ദുല്ല എടമ്പലം, ആർ.ജെ. അർഫാസ് എന്നിവർ സംസാരിച്ചു.
ഷാർജ: സാമൂരിൻസ് ഗുരുവായൂരപ്പൻ കോളജ് അലുമ്നി അസോസിയേഷൻ യു.എ.ഇ ചാപ്റ്റർ പ്രസിദ്ധീകരിക്കുന്ന ‘ബോധിവൃക്ഷത്തണലിൽ’ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും യു.എൻ പരിസ്ഥിതി വിഭാഗത്തിലെ മുൻ ദുരന്തനിവാരണ തലവനുമായ മുരളി തുമ്മാരുകുടി പ്രകാശനം ചെയ്തു.
പല കാലഘട്ടങ്ങളിലായി കോഴിക്കോട് ഗുരുവായൂരപ്പൻ കോളജിൽ പഠിച്ചിറങ്ങിയവരുടെ അനുഭവ കഥകളും ഓർമക്കുറിപ്പുകളും കോർത്തിണക്കി പുസ്തകരൂപത്തിലാക്കിയത് എഡിറ്റർമാരായ പി.ടി. അരുൺ, നിഷ രത്നമ്മ എന്നിവർ ചേർന്നാണ്.
അക്കാഫ് അസോസിയേഷൻ പ്രസിഡന്റ് പോൾ ടി. ജോസഫ്, വൈസ് പ്രസിഡന്റ് വെങ്കട് മോഹൻ, സെക്രട്ടറി ദീപു, ട്രഷറർ നൗഷാദ്, ബോർഡ് മെംബർ ഷൈൻ ചന്ദ്രസേനൻ എഴുത്തുകാരായ ഷീല പോൾ, ബഷീർ നെല്ലിയോട്ട്, ഗുരുവായൂരപ്പൻ കോളജ് അസോസിയേഷൻ പ്രസിഡന്റ് യഷ്പാൽ കൃഷ്ണൻ, സെക്രട്ടറി ജുമീഷ് മാധവൻ, ട്രഷറർ വിജിത്ത് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ഷാർജ: രാഷ്ട്രീയ നിരീക്ഷകനും നടനും എഴുത്തുകാരനും സിനിമ നിർമാതാവുമായ മൻസൂർ പള്ളൂരിന്റെ മലയാള സിനിമ ഭാവുകത്വത്തിലെ പരിണാമ ദിശകൾ എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. നടൻ രവീന്ദ്രൻ മാധ്യമ പ്രവർത്തകൻ എം.സി.എ. നാസറിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
മുതിർന്ന മാധ്യമ പ്രവർത്തകൻ പി.പി. ശശീന്ദ്രൻ, സഫാരി ഗ്രൂപ് എം.ഡി സൈനുൽ ആബിദ്, ഡൽഹി പ്രദേശ് കോൺഗ്രസ് കമ്മിറ്റി ജനറൽ സിക്രട്ടറി കെ.എൻ. ജയരാജ്, കെ.പി.കെ. വേങ്ങര എന്നിവർ സംസാരിച്ചു. നാസർ ബേപ്പൂർ പരിപാടി നിയന്ത്രിച്ചു. ഹരിതം ബുക്സിന്റെ പ്രതാപൻ തായാട്ട് നന്ദി പറഞ്ഞു.
ഷാർജ: പ്രവാസി ലീഗൽ സെൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം രചിച്ച എൻ.ജി.ഒ മാനേജ്മെന്റ് എന്ന പുസ്തകം ഷാർജ പുസ്തകോത്സവത്തിൽ പ്രകാശനം ചെയ്തു. മാധ്യമ പ്രവർത്തകൻ റോയ് റാഫേൽ ഹരിതം ബുക്ക് സ്ഥാപകൻ പ്രതാപൻ തായാട്ടിന് പുസ്തകം നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
പി.എൽ.സി ഷാർജ -അജ്മാൻ ചാപ്റ്റർ അധ്യക്ഷ ഹാജിറാബി വലിയകത്ത് അധ്യക്ഷത വഹിച്ച ചടങ്ങിൽ പി.എൽ.സി ഷാർജ -അജ്മാൻ ചാപ്റ്റർ സെക്രട്ടറി അൽ നിഷാജ് ഷാഹുൽ, ജി.സി.സി കോഓഡിനേറ്റർ ഹാഷിം പെരുമ്പാവൂർ തുടങ്ങിയവർ നേതൃത്വം നൽകി.
ഷാർജ: പ്രമുഖ പേഴ്സനൽ ബ്രാൻഡിങ് സ്ട്രാറ്റജിസ്റ്റ് ഫർഹാൻ അക്തറിന്റെ ‘ബി.എ ബ്രാൻഡ്’ ഷാർജ പുസ്തകമേളയിൽ പ്രകാശനം ചെയ്തു. ഗ്രോ വാലി സി.ഇ.ഒ ജസീർ ജമാലാണ് പുസ്തകം പ്രകാശനം നിർവഹിച്ചത്. ടെൻ എക്സ് എം.ഡി സുകേഷ് ഗോവിന്ദൻ പുസ്തകം ഏറ്റുവാങ്ങി. ചടങ്ങിൽ ഹൈദ്രോസ് തങ്ങൾ, റിയാസ് ഹക്കീം, ബഷീർ തിക്കോടി, ചാക്കോ ഊളക്കാടൻ എന്നിവർ ആശംസകൾ അർപ്പിച്ചു. ഷഹനാസ് മാക്ബെത്ത് സ്വാഗതവും ഫർഹാൻ അക്തർ നന്ദിയും രേഖപ്പെടുത്തി.
അബ്ദുസ്സലാം സുല്ലമിയുടെ ജീവചരിത്രം
ഷാർജ: പ്രമുഖ ഹദീസ് പണ്ഡിതനും ഖുർആൻ വ്യാഖ്യാതാവുമായ എ. അബ്ദുസ്സലാം സുല്ലമിയുടെ ജീവചരിത്രം ഷാർജ പുസ്തകമേളയിൽ പ്രകാശിതമായി. ഷാർജ ബുക് അതോറിറ്റി എക്സ്റ്റേണൽ അഫയേഴ്സ് എക്സിക്യൂട്ടിവ് പി.വി. മോഹൻ കുമാർ യുവത ബുക്സ് പവലിയൻ കൺവീനർ കൂടിയായ സുല്ലമിയുടെ മകൾ മുനീബ നജീബിന് കോപ്പി നൽകി പുസ്തകം പ്രകാശനം നിർവഹിച്ചു.
പ്രഫസർ കെ.പി. സകരിയയാണ് പുസ്തകത്തിന്റെ രചന നിർവഹിച്ചത്. എ.കെ. നബീൽ കടവത്തൂർ എഡിറ്റ് ചെയ്ത ‘ബ്ദുസ്സലാം സുല്ലമിയുടെ മതവിധികൾ’, സുല്ലമി രചിച്ച ‘മുസ്ലിംകളിലെ അനാചാരങ്ങൾ’ എന്നീ രണ്ടു പുസ്തകങ്ങൾ കൂടി ചടങ്ങിൽ പ്രകാശിതമായി. അഡ്വ. അബ്ദുൽ കരീം ബിൻ ഈദ്, അസ്മാബി അൻവാരിയ എന്നിവർ പ്രകാശനം നിർവഹിച്ചു.
ഹാറൂൻ കക്കാട് പുസ്തകപരിചയം നടത്തി സംസാരിച്ചു. ഡോ. ജാബിർ അമാനി, ശിഹാബ് എടപ്പള്ളത്ത്, ഉസ്മാൻ കക്കാട്, അബ്ദുല്ല ചീളിൽ, എ റശീദുദ്ദീൻ, റിഹാസ് പുലാമന്തോൾ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.