ഷാർജ: ബാര-മുക്കുന്നോത്തുകാവ് ഇമാറാത്ത് കമ്മിറ്റിയുടെ നാലാമത് പ്രവാസി സംഗമത്തിന്റെ ഭാഗമായി ഷാർജ ഇന്ത്യൻ അസോസിയേഷൻ കമ്യൂണിറ്റി ഹാളിൽ ‘ചിലമ്പൊലി’ കലാസന്ധ്യ അരങ്ങേറി.
സരസ്വതി വാദ്യകലാസംഘം വാദ്യാചാര്യ പനയാൽ ഗോപാലകൃഷ്ണൻ മാരാറും സംഘവും അവതരിപ്പിച്ച പഞ്ചാരിമേളം, കുട്ടികളുടെ നൃത്തശിൽപങ്ങൾ എന്നിവ നടന്നു. സാംസ്കാരിക സമ്മേളനത്തിൽ കമ്മിറ്റി കൺവീനർ കെ.വി. പുരുഷോത്തമൻ സ്വാഗതം പറഞ്ഞു. പ്രസിഡന്റ് എ.വി. കുമാരൻ അധ്യക്ഷത വഹിച്ചു.
രാജ്മോഹൻ ഉണ്ണിത്താൻ എം.പി ഉദ്ഘാടനം നിർവഹിച്ചു.
പിന്നണി ഗായകൻ ദേവാനന്ദ് മുഖ്യാതിഥിയായി. ഇന്ത്യൻ അസോസിയേഷൻ ഷാർജ പ്രസിഡന്റ് വൈ.എ. റഹീം, ട്രഷറർ ശ്രീനാഥ്, വി. നാരായണൻ നായർ, ഡോ. മണികണ്ഠൻ നായർ മേലത്ത്, ക്ഷേത്ര പ്രസിഡന്റ് കുഞ്ഞിക്കണ്ണൻ നായർ പാലക്കൽ, സംഘാടക സമിതി ഫിനാൻസ് കൺവീനർ വിജയാം പാലക്കുന്ന്, വിശ്വൻ ബാര, കൃഷ്ണപ്രസാദ് എന്നിവർ പങ്കെടുത്തു. കമ്മിറ്റി ട്രഷറർ പ്രസാദ് ചവോക്ക് വളപ്പിൽ നന്ദി പറഞ്ഞു. പിന്നണി ഗായകരായ ശ്രീനാഥ്, കൃതിക എന്നിവർ അവതരിപ്പിച്ച ഗാനമേളയും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.