റിയാദ്: ലിബിയൻ സയാമീസുകളെ വേർപെടുത്തൽ ശസ്ത്രക്രിയ സൗദിയിലെ റിയാദില്‍ പൂര്‍ത്തി യായി. 35 പേരടങ്ങുന്ന ഡോക്ടര്‍മാരാണ് 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. ശസ്ത്രക്രിയക്കുശേഷം കുഞ്ഞുങ്ങളെ കാണാന്‍ പിതാവെത്തിയതോെട വികാരനിര്‍ഭരമായ രംഗങ ്ങളായിരുന്നു ആശുപത്രിയിൽ. 11 ഘട്ടങ്ങളിലായി 15 മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയയാണ് നടന്നത്.
കുഞ്ഞുങ്ങളുടെ വേര്‍പ്പെടുത്തല്‍ വിജയകരമായതോടെ പിതാവ് ഡോക്ടറെ ചുംബിച്ചശേഷം പൊട്ടിക്കരഞ്ഞു. വ്യാഴാഴ്ച രാവിലെയാണ് കിങ് അബ്ദുല്ല മെഡിക്കൽ സിറ്റിയിൽ ഡോ. അബ്ദുല്ല ബിൻ അബ്ദുൽ അസീസ് അൽറബീഅയുടെ മേൽനോട്ടത്തിൽ ശസ്ത്രക്രിയ ആരംഭിച്ചത്. സങ്കീര്‍ണ ശസ്ത്രക്രിയയായതിനാല്‍ ഒരു മാസത്തെ നിരീക്ഷണം ഇനി വേണം. ജീവിതത്തിലേക്ക് കുഞ്ഞുങ്ങള്‍ മടങ്ങാന്‍ 70 ശതമാനം സാധ്യതയുണ്ട് എന്നാണ് മെഡിക്കൽ സംഘം പറയുന്നത്.
സാമ്പത്തികമായി പിന്നാക്കം നില്ക്കുന്നവരുടേതുള്പ്പെടെ 48 സയാമീസ് കുഞ്ഞുങ്ങളെ സൗദിയില്‍ ശസ്ത്രക്രിയ നടത്തി വേര്‍പ്പെടുത്തിയിട്ടുണ്ട്. ലിബിയയില്‍നിന്ന് ശരീരം ഒന്നിച്ച നിലയിലാണ് അഹമ്മദും മുഹമ്മദും റിയാദിലെത്തിയത്. സൗദി ഭരണാധികാരി സല്മാന് രാജാവിെൻറയും കിരീടാവകാശിയുടേയും നിര്‍ദേശപ്രകാരമായിരുന്നു ഇൗ കുട്ടികളെ റിയാദിലേക്കെത്തിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.