അബൂദബി: കൂടുതല്‍ എണ്ണ, പ്രകൃതിവാതക ശേഖരം കണ്ടെത്തുന്നതിനായി കടലിലും കടല്‍ത്തീരത്തും നടത്തിവരുന്ന ത്രിമാന ഭൂഗര്‍ഭ സര്‍വേ വ്യാപിക്കുന്നതിനായി ചൈന നാഷനല്‍ പെട്രോളിയത്തിന്റെ ഉപകമ്പനിയായ ബി.ജി.പിക്ക് 179.97 കോടി ദിര്‍ഹമിന്റെ കരാര്‍ അനുവദിച്ച് അബൂദബി ദേശീയ എണ്ണക്കമ്പനി (അഡ്നോക്).
2018ലാണ് അഡ്നോക് അബൂദബിയില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ ഭൂഗര്‍ഭ സര്‍വേ പദ്ധതിയായ ത്രിമാന മെഗാ സീസ്മിക് സര്‍വേക്ക് തുടക്കം കുറിച്ചത്. അത്യാധുനിക നിര്‍മിത ബുദ്ധി ഉപകരണങ്ങളാണ് അഡ്നോകും ബി.ജി.പിയും സര്‍വേക്കായി ഉപയോഗപ്പെടുത്തുക. 85,000 ചതുരശ്ര കിലോമീറ്ററിലാണ് സര്‍വേ.
മേഖലയിലെ ഭൗമഘടനയുടെ സങ്കീര്‍ണതകള്‍ മനസ്സിലാക്കുന്നതിന് പദ്ധതി ഉയര്‍ന്ന നിലവാരത്തിലുള്ള ഡേറ്റകള്‍ കൈമാറുകയും ചെയ്യും.
വര്‍ധിച്ചുവരുന്ന ഊര്‍ജ ആവശ്യം ഉത്തരവാദിത്തത്തോടെ നിറവേറ്റുന്നതിനും മൂല്യനിര്‍മാണം പരമാവധിയാക്കുന്നതിനായി മുന്‍നിര സാങ്കേതികവിദ്യകളെ ഉപയോഗപ്പെടുത്തുന്നത് അഡ്നോക് തുടരുമെന്ന് എക്സിക്യൂട്ടിവ് ഡയറക്ടര്‍ അബ്ദുല്‍മുനിം സെയ്ഫ് അല്‍ കിന്ദി അറിയിച്ചു. അഡിപെക് 2024 വേദിയിലായിരുന്നു ഇതുസംബന്ധിച്ച പ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.