ദുബൈ: കോഡർമാരെ വളർത്തിയെടുക്കാൻ പ്രഖ്യാപിച്ച ദേശീയപദ്ധതിയിൽ ഫേസ്ബുക്കുമായി ചേർന്ന ആദ്യ ക്യാമ്പ് ഈ മാസം 15 മുതൽ. എലൈറ്റ് കോഡിങ് സമ്മർ സ്കൂളിൽ 50 വിദ്യാർഥികളെയാണ് പങ്കെടുപ്പിക്കുക. കോഡിങ് സംബന്ധിച്ച ക്രാഷ് കോഴ്സ് വിദ്യാർഥികൾക്ക് ക്യാമ്പിൽ ലഭിക്കും. അപേക്ഷ നൽകേണ്ടത് അവസാന വർഷ ബിരുദ വിദ്യാർഥികളാണ്. ആർട്ടിഫിഷൽ ഇൻറലിജൻസിലോ മാത്സിലോ പ്രവീണ്യമുള്ളവർക്കാണ് മുൻഗണന ലഭിക്കുക.
യുവാക്കളെ ശാക്തീകരിക്കുകയും ഡിജിറ്റൽ വൈദഗ്ധ്യമുള്ളവരാക്കുകയും അതിലൂടെ പുതിയ കണ്ടുപിടുത്തങ്ങൾക്കും പരിഹാരങ്ങൾക്കും പ്രാപ്തരാക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ആർട്ടിഫിഷൽ ഇൻറലിജൻസ്, ഡിജിറ്റൽ ഇക്കോണമി, റിമോട്ട് വർക് ആപ്ലിക്കേഷൻ എന്നിവയുടെ ചുമതലയുള്ള സഹമന്ത്രി ഉമർ അൽ ഉലമ പറഞ്ഞു. 15 മുതൽ 26 വരെയുള്ള ക്യാമ്പിൽ വിദ്യാർഥികൾക്ക് ഫേസ്ബുക്കിലെ ആഗോളതലത്തിലെ വിദഗ്ധരുമായി ഇടപെടാനും വർക്ഷോപ്പുകളിൽ പങ്കെടുക്കാനും സാധിക്കും.
കഴിഞ്ഞ മാസമാണ് ഗൂഗ്ൾ, മൈക്രോസോഫ്റ്റ്, ആമസോൺ, സിസ്കോ, ഐ.ബി.എം, ലിങ്കഡ്ഇൻ, ഫേസ്ബുക്ക് എന്നിവയുമായി സഹകരിച്ച് നടപ്പാക്കുന്ന നാഷനൽ പ്രോഗ്രാം ഫോർ കോഡേഴ്സ് പ്രഖ്യാപിച്ചത്. ലോകത്തിെൻറ വിവിധ ഭാഗങ്ങളിൽനിന്ന് സോഫ്റ്റ്വെയർ വിദഗ്ധരെ യു.എ.ഇയിലേക്ക് ആകർഷിക്കുകയും രാജ്യത്തെ ഡിജിറ്റൽ സ്റ്റാർട്ടപ്പുകളുടെ എണ്ണം വർധിപ്പിക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.