ദുബൈ: സ്വാതന്ത്ര്യാനന്തര കേരളത്തിന് നാനാമുഖമായ രംഗങ്ങളിൽ വളർന്നു വികസിക്കുന്നതിനാവശ്യമായ അടിത്തറയിട്ടതും ഭാവനാപൂർണവും സാമൂഹിക നീതിയിലധിഷ്ഠിതവുമായ ഒട്ടേറെ പരിപാടികൾ നടപ്പിലാക്കിയതും ആർ. ശങ്കർ മുഖ്യമന്ത്രി ആയിരിക്കെയാണെന്ന് മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ അടൂർ പ്രകാശ് എം.പി അഭിപ്രായപ്പെട്ടു.
ഗുരു വിചാരധാര യു.എ.ഇ സെൻട്രൽ കമ്മിറ്റി സംഘടിപ്പിച്ച ആർ.ശങ്കർ അനുസ്മരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രസിഡൻറ് പി.ജി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. വൈ.എ. റഹീം, യേശുദാസ്, ഷാജി ശ്രീധരൻ, പ്രഭാകരൻ പയ്യന്നൂർ, ദാസ്, സി.പി. മോഹനൻ, വിനു വിശ്വനാഥ്, ദിവ്യ മണി, വന്ദന മോഹൻ, ലളിത വിശ്വംഭരൻ, മഞ്ജു ഷാജി തുടങ്ങിയവർ സംസാരിച്ചു. ഒ.പി. വിശ്വംഭരൻ സ്വാഗതവും സജി ശ്രീധരൻ കൃതജ്ഞതയും രേഖപ്പെടുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.