ഇൻഡോ അറബ്​ സൗഹൃദത്തി​െൻറ ഉത്സവം- കമോൺ കേരള മഹാമേളക്ക്​ തുടക്കമായി

ഷാർജ: ഇൻഡോ^അറബ്​  സൗഹൃദ ചരിത്രത്തിൽ തിളക്കമാർന്ന പുത്തനധ്യായം കുറിച്ച്​  കമോൺ കേരള വാണിജ്യ സാംസ്​കാരിക നിക്ഷേപ മേളക്ക്​ കൊടിയേറി. യു.എ.ഇ സുപ്രിംകൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ശൈഖ്​ ഡോ. സുൽത്താൻ ബിൻ മുഹമ്മദ്​ അൽ ഖാസിമിയുടെ രക്ഷകർതൃത്വത്തിൽ ഗൾഫ്​ മാധ്യമം സംഘടിപ്പിക്കുന്ന  മേള  ​ ഷാർജ കിരീടാവകാശി ശൈഖ്​ സുൽത്താൻ ബിൻ മുഹമ്മദ്​ ബിൻ സുൽത്താൻ അൽഖാസിമി ഉദ്​ഘാടനം ചെയ്​തു. ഷാർജ എക്​സ്​പോ സ​​​​​െൻററിൽ കേരളത്തി​​​​​​െൻറ ഗ്രാമീണ കാഴ്​ചകൾ പുനസൃഷ്​ടിച്ച്​ തയ്യാറാക്കിയ ​നഗരി ചുററി നടന്നു കണ്ട ശൈഖ്​ സുൽത്താൻ കേരളത്തിൽ എത്തിയ പ്രതീതി എന്നാണ്​ പ്രതികരിച്ചത്​. ഷാർജ ഇന്ത്യൻ സ്​കൂളിലെ സ്​കൗട്ട്​ ആൻറ്​ ഗൈഡ്​സ്​ കേഡറ്റുകൾ കൂട്ടമായെത്തി കിരീടാവകാശിക്ക്​ സല്യൂട്ട്​ അർപ്പിച്ചു.  27 വരെ നീളുന്ന​ കമോൺ കേരള ഗൾഫ്​ മേഖലയിലെ ഏറ്റവും വലിയ ഇന്ത്യൻ വ്യാപാരമേളയാണ്​.  

ഉദ്​ഘാടന ചടങ്ങിൽ ദുബൈ ഇന്ത്യൻ കോൺസുൽ ജനറൽ വിപുൽ മുഖ്യ പ്രഭാഷണം നടത്തി.   ഗൾഫ്​മാധ്യമം ചീഫ്​ എഡിറ്റർ വി.കെ.ഹംസ അബ്ബാസ്​ കമോൺ കേരളയുടെ പ്രമേയം വിശദീകരിച്ചു. മാധ്യമം^മീഡിയാവൺ ​ഗ്രൂപ്പ്​ എഡിറ്റർ ഒ. അബ്​ദു റഹ്​മാൻ കമോൺ,. കല്യാൺ ജ്വല്ലേഴ്​സ്​ ചെയർമാനും എം.ഡിയുമായ ടി.എസ്​. കല്യാണരാമൻ, മെയ്​ത്ര ഹോസ്​പിറ്റൽ ചെയർമാൻ ഫൈസൽ ഇ. കൊട്ടിക്കൊള്ളൻ എന്നിവർ സംസാരിച്ചു.

 

Full View

ബിസിനസ്​ കോൺക്ലേവി​​​​​​െൻറ  ഉദ്​ഘാടനം വ്യവസായ പ്രമുഖനും പി.എം.ഫൗണ്ടേഷൻ സ്​ഥാപകനുമായ ഗൾഫാർ പി. മുഹമ്മദലി നിർവഹിച്ചു.ബിസിനസ്​ കോൺക്ലേവി​​​​​​െൻറ  ഉദ്​ഘാടനം വ്യവസായ പ്രമുഖനും പി.എം.ഫൗണ്ടേഷൻ സ്​ഥാപകനുമായ ഗൾഫാർ പി. മുഹമ്മദലി നിർവഹിച്ചു. മാധ്യമം പബ്ലിഷർ ടി.കെ. ഫാറൂഖ്​,മീഡിയാവൺ ഡയറക്​ടർമാരായ വി.പി. അബൂബക്കർ, ഡോ. അഹ്​മദ്​, കല്യാൺ ജ്വല്ലേഴ്​സ്​ എക്​സിക്യൂട്ടിവ്​ ഡയറക്​ടർ രാജേഷ്​ കല്യാണ രാമൻ, മെയ്​ത്ര ഹോസ്​പിറ്റൽ ഡയറക്​ടർ ​െക.ഇ.മൊയ്​തു എന്നിവർ സംബന്ധിച്ചു. കേരളത്തി​​​​​​െൻറ എല്ലാ കോണുകളിൽ നിന്നുമുള്ള ഭക്ഷണങ്ങൾ ഒരുക്കിയ ഭക്ഷണത്തെരുവാണ്​ ഇന്നത്തെ പ്രധാന ആകർഷണീയത. കേരളത്തിൽ നിന്ന്​ കുടുംബ ശ്രീ സംഘവും എത്തിയിട്ടുണ്ട്​. വൈകീട്ട്​ ആറര മുതൽ ശ്രീകാന്ത്​ നാരായണനും സംഘവും അവതരിപ്പിക്കുന്ന സുൻഹേരി യാദേൻ ഹിന്ദി ഗാനമേള അരങ്ങേറും. മൂന്നു ദിവസത്തെ മേളയിൽ ഇന്ന്​ പ്രവേശനം സൗജന്യമാണ്​. നാളെ മുതൽ രണ്ടു ദിവസത്തേക്ക്​ കുടുംബത്തിന്​ ഇരുപത്​ ദിർഹവും വ്യക്​തിഗത പാസിന്​ അഞ്ചു ദിർഹവുമാണ്​ നിരക്ക്​.
 
വിപണന മേള, സംരംഭകത്വ ശിൽപശാല, ബിസിനസ്​ കോൺക്ലേവ്​, ഭക്ഷണത്തെരുവുകൾ, കലാസാംസ്​കാരിക പ്രകടനങ്ങൾ തുടങ്ങി വൈവിധ്യമാർന്ന പരിപാടികളാണ്​ സംഘടിപ്പിച്ചിരിക്കുന്നത്​. ​പ്രഥമ ഇൻഡോ അറബ്​ വിമൺ എൻട്രപ്രണർഷിപ്പ്​ അവാർഡ്​, മലയാളി ജീനിയസ്​ പുരസ്​കാരം എന്നിവയും മേളയോടനുബന്ധിച്ച്​ വിതരണം ചെയ്യും.

ഷാർജ ചേംബർ ഒഫ്​ കൊമേഴ്​സ്​ ആൻറ്​ ഇൻഡസ്​ട്രിയുടെ കൂടി പങ്കാളിത്തത്തിൽ മെയ്​ത്ര ഹോസ്​പിറ്റൽ, കല്യാൺ ജ്വല്ലേഴ്​സ്​, മിനാർ ടി.എം.ടി എന്നിവരുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന പരിപാടിയിൽ കേരളത്തിൽ നിന്നും  ഗൾഫ്​ രാജ്യങ്ങളിൽ നിന്നുമായി  നൂറുകണക്കിന്​ വാണിജ്യ സാംസ്​കാരിക പ്രമുഖരും സ്​ഥാപനങ്ങളും കൈകോർക്കുന്നുണ്ട്​. കുടുംബശ്രീ ഉൾപ്പെടെ കേരളത്തി​​​​​​െൻറ ജനപ്രിയ സംരംഭങ്ങൾക്ക്​ ലഭിക്കുന്ന ആദ്യ ആഗോള വേദികൂടിയാകുമിത്​.

Tags:    
News Summary - comon kerala-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.