റാസല്‍ഖൈമ: യു.എ.ഇയിലെ ഏറ്റവും ഉയരം കൂടിയ പര്‍വ്വതമായ ജബല്‍ ജെയ്സിലേക്ക് സൈക്ലിങ് റേസ് സംഘടിപ്പിക്കുന്നു. ഈ മാസം 12നാണ് ജൈസ് റൈഡ് എന്ന പേരില്‍ സൈക്ലിങ് ചലഞ്ച് സംഘടിപ്പിക്കുക. യു.എ.ഇ ടൂറിന്റെ ഭാഗമായാണിത്. 25 കിലോമീറ്റര്‍ മത്സരത്തിനായി സൈക്ലിങ് പ്രേമികള്‍ അണിനിരക്കും. വിവിധ വിഭാഗങ്ങളിലായി മൊത്തം 10,000 ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് വിജയികള്‍ക്ക് നല്‍കുക. സ്പ്രിന്റ് വിഭാഗം (ഗ്രീന്‍ ജേഴ്സി പുരസ്കാരം), കിങ് ഓഫ് ദ മൗണ്ടന്‍ പോയിന്റ്സ്, പോള്ക ഡോട്ട് ജേഴ്സി പുരസ്കാരം, യെല്ലോ ജേഴ്സി പുരസ്കാരം എന്നിങ്ങനെ വിവിധ പുരസ്കാരങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്. പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ക്ക് ഓണ്‍ലൈനിലൂടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാം. 2017ല്‍ നിര്‍മിച്ച ഈ റോഡ് ലോകത്തിലെ ഏറ്റവും മികച്ച പര്‍വത റോഡുകളിലൊന്നാണ്.
പ്രൊഫഷണല്‍ സൈക്ലിസ്റ്റുകള്‍ക്കും അത്ലറ്റുകള്‍ക്കും വളരെ പ്രിയപ്പെട്ടതാണ് റോഡിന്റെ ഘടന. കുത്തനെയുള്ള കയറ്റവും വളവുകളുമെല്ലാം സൈക്ലിങിലെ മത്സരാര്‍ഥികളുടെ കഴിവുകള്‍ പ്രദര്‍ശിപ്പിക്കാനുള്ള അവസരമൊരുക്കുമെന്ന് റാസല്‍ഖൈമ വിനോദസഞ്ചാര വികസന അതോറിറ്റി ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ രാകി ഫിലിപ്സ് പറഞ്ഞു. വൈവിധ്യമാര്‍ന്ന സാഹസിക, വിനോദ, കായിക പരിപാടികളുടെ പ്രധാന കേന്ദ്രമായി എമിറേറ്റിന്റെ പദവി ഉയര്‍ത്താനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.