ദുബൈ മെട്രോയിൽ നൃത്തം ചെയ്യുന്നയാൾ

ദുബൈ മെട്രോയിൽ മാസ്​ക്​ ധരിക്കാതെ നൃത്തം; പ്രവാസി അറസ്​റ്റിൽ

ദുബൈ: ദുബൈ മെട്രോയിൽ മാസ്​ക്​ ധരിക്കാതെ നൃത്തം ചെയ്​തയാളെ പൊലീസ്​ അറസ്​റ്റ്​ ചെയ്​തു. ഏഷ്യൻ സ്വദേശിയാണ്​ അറസ്​റ്റിലായത്​. മെട്രോയിൽ മോശമായി പെരുമാറിയെന്ന കുറ്റത്തിനാണ്​ ദുബൈ ​െപാലീസിലെ ട്രാൻസ്​പോർട്​ സെക്യൂരിറ്റി വിഭാഗം ഇയാളെ പിടികൂടിയത്​. മറ്റ്​ യാത്രക്കാർക്ക്​ ശല്യമാകുന്ന രീതിയിൽ നൃത്തം ചെയ്യുന്ന ഇയാളുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ്​ നടപടി. കോവിഡ്​ മാനദണ്ഡങ്ങൾ പാലിക്കാത്തതിന്​ പിഴയും അടക്കേണ്ടി വരും.

ആറ്​മ ാസം തടവും 5000 ദിർഹം പിഴയും ലഭിക്കാവുന്ന കുറ്റമാണ്​ ഇയാൾ ചെയ്​തത്​. ഇതിന്​ പുറമെ കോവിഡ്​ നിയമലംഘനത്തി​െൻറ പിഴ വേറെയും അടക്കേണ്ടി വരുമെന്ന്​ ട്രാൻസ്​പോർട്​ സെക്യൂരിറ്റി വിഭാഗം ഡയറക്​ടർ ഒബയ്​ദ്​ അൽ ഹത്​ബൂർ അറിയിച്ചു.

Tags:    
News Summary - Dancing without a mask on the Dubai Metro Expatriate arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.