അബൂബക്കർ 

ഒരുമനയൂർ സ്വദേശി അബൂദബിയിൽ കോവിഡ് ബാധിച്ച്​ മരിച്ചു

അബൂദബി: തൃശൂർ ഒരുമനയൂർ പി.സി റോഡ് പുതിയവീട്ടിൽ കൊട്ടിലിങ്ങൽ പരേതനായ അഹമുവി​െൻറ മകൻ അബു എന്ന അബൂബക്കർ (70) അബൂദബിയിൽ കോവിഡ് ബാധിച്ച്​ മരിച്ചു.

നാലര പതിറ്റാണ്ടിലേറെയായി അബൂദബിയിലുണ്ട്​. മുസഫയിൽ പ്രെഷ്യസ് സൈൻ ആൻഡ് ബിൽഡിങ് മെറ്റീരിയൽസ് സ്ഥാപനം നടത്തിവരുകയായിരുന്നു. ചാവക്കാട് പാലയൂർ ക്രിസ്ത്യൻ പള്ളിക്ക് സമീപമായിരുന്നു സ്ഥിരതാമസം. ഖബറടക്കം ശനിയാഴ്ച പുലർച്ച ബനിയാസ് ഖബർസ്ഥാനിൽ നടന്നു.

ഭാര്യ: പാറാട്ടു വീട്ടിൽ ഫാത്തിമ. മക്കൾ: നവീദ് അബൂബക്കർ (അബൂദബി), നൈല അബൂ അഹ്മദ്, നാദിയ അബൂ അഹ്മദ്. മരുമക്കൾ: മുഫീദ മുഹമ്മദ്കുഞ്ഞി, നാസർ അബു (ദുബൈ), അമൻ സസിം (ഖത്തർ). സഹോദരങ്ങൾ: മുഹമ്മദ്കുട്ടി, പരേതരായ മൊയ്തു, കാദർ, ഫാത്തിമ.

Tags:    
News Summary - Death news-Aboobacker

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.