ഉമ്മർ 

നീലേശ്വരം സ്വദേശി അബൂദബിയിൽ നിര്യാതനായി

അബൂദബി: കാസർകോട് നീലേശ്വരം തൈക്കടപ്പുറം നാലുപുരപ്പാട്ടിൽ അബ്​ദുൽ റഹ്​മാന്‍റെ മകൻ ഉമ്മർ (62) ഹൃദയാഘാതം മൂലം അബൂദബിയിലെ ബനിയാസിൽ നിര്യാതനായി.

തൈക്കടപ്പുറം എ.പി റോഡിലെ ഹസീന മൻസിലിലായിരുന്നു സ്ഥിരതാമസം. മാതാവ്: ഉമ്മാത്തു. ഭാര്യ: ഫാത്തിമ. മക്കൾ: ഹസീന, ഷബ്​ന. മരുമക്കൾ: ഇസ്​മായിൽ തൃക്കരിപ്പൂർ, റഷീദ് കാങ്കോൽ.

സഹോദരങ്ങൾ: ഹംസ, അബ്​ദുൽ റസാഖ്, അബ്​ദുൽ മജീദ് (ഇരുവരും അബൂദബി), ബദറുദ്ദീൻ (കുവൈത്ത്​), ഹഫ്‌സത്ത് അബ്​ദുല്ല, റംലത്ത് അബ്​ദുൽ കാദർ, സുബൈദ അബ്​ദുല്ല. അബൂദബിയിലെ പഴയ സെൻട്രൽ മാർക്കറ്റിൽ ദീർഘകാലം ഫാത്തിമ സ്​റ്റോറിൽ റെഡിമെയ്​ഡ്​ വസ്ത്രം, പെർഫ്യൂം എന്നിവ വിൽപന നടത്തിയിരുന്നു. നാലര പതിറ്റാണ്ടിലധികമായി അബൂദബിയിലുണ്ട്. ഖബറടക്കം ബനിയാസ് ഖബർസ്ഥാനിൽ.

Tags:    
News Summary - Death news-Ummer

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.