ദുൈബ: ദുബൈ ഇൻറര്‍നാഷണല്‍ ഫിനാന്‍ഷ്യല്‍ സെൻററില്‍ (ഡി.െഎ.എഫ്.സി) പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ഇരട്ട ലൈസന്‍സ് നല്‍കാന്‍ ധാരണയായി. ഇതോടെ ഡി.ഐ.എഫ് സിക്ക് പുറത്തും ഈ കമ്പനികള്‍ക്ക് പ്രവര്‍ത്തിക്കാന്‍ അനുമതിയുണ്ടാകുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഡി.ഐ.എഫ്.സിയും ദുബൈ സാമ്പത്തിക വകുപ്പും ഇതുസംബന്ധിച്ച ധാരണാപത്രത്തില്‍ ഒപ്പുവെച്ചു. ഈ ധാരണപ്രകാരം ഡി.ഐ.എഫ്.സിക്ക് കീഴില്‍ രജിസ്റ്റർ ചെയ്ത് പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ക്ക് ദുബൈയിലെ മറ്റിടങ്ങളിലേക്കും പ്രവര്‍ത്തനം വ്യാപിപ്പിക്കാന്‍ കഴിയുന്ന വിധം ഇരട്ട ലൈസന്‍സ് ലഭിക്കും. കൂടുതലും ധനകാര്യ സ്ഥാപനങ്ങളാണ് ഡി.ഐ.എഫ്.സിക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്നത്.
ഈ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ ഉപഭോക്താക്കാളിലേക്ക് എത്താനും പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഇതിലൂടെ കഴിയുമെന്ന് അധികൃതര്‍ അവകാശപ്പെട്ടു. ദുബൈയുടെ സാമ്പത്തിക വളര്‍ച്ചക്കും 2024 ഓടെ മൂന്നിരട്ടി വളര്‍ച്ച നേടുക എന്ന തങ്ങളുടെ ലക്ഷ്യം കൈവരിക്കാനും ഇതിലൂടെ കഴിയുമെന്ന് ഡി.ഐ.എഫ്.സി ഗവര്‍ണര്‍ ഈസാ കാസിം പറഞ്ഞു. ദുബൈ സാമ്പത്തിക വകുപ്പ് ഡയറക്ടര്‍ ജനറല്‍ സാമി ആല്‍ ഖാസിമി, ഈസാ കാസിം എന്നിവരാണ് ധാരാണപത്രത്തില്‍ ഒപ്പിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.