തലശ്ശേരി മുസ്ലിം ജമാഅത്ത് റമദാൻ സംഗമം
ദുബൈ: വർധിച്ചുവരുന്ന ലഹരി മാഫിയക്കെതിരെ ജാഗ്രത വർധിപ്പിക്കണമെന്നും യുവാക്കൾക്കിടയിൽ ലഹരി ഒഴുക്കുന്നതിലൂടെ ഇസ്ലാമിക വ്യക്തിത്വത്തെ തകർക്കലാണ് ലക്ഷ്യമെന്നും എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അംഗം അബ്ദുറഷീദ് സഖാഫി മെരുവമ്പായി.
ദുബൈ, തലശ്ശേരി മുസ്ലിം ജമാഅത്ത് അറക്കൽ പാലസിൽ സംഘടിപ്പിച്ച റമദാൻ സംഗമത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചാപ്റ്റർ ചെയർമാൻ സി.കെ. അഹമ്മദിന്റെ അധ്യക്ഷതയിൽ സഅ്ദിയ്യ ദുബൈ പ്രസിഡന്റ് സയ്യിദ് ത്വാഹ ബാഫഖി ബദ്ർ അനുസ്മരണത്തിന് നേതൃത്വം നൽകി. അൻവർ സാദത്ത് പിണറായി, അബ്ദുൽ ജബ്ബാർ ചിറക്കര, അനീസ് തലശ്ശേരി തുടങ്ങിയവർ സംസാരിച്ചു. ഉവൈസ് തങ്ങൾ സമാപന പ്രാർഥന നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.