വെട്ടത്തൂർ പഞ്ചായത്ത് കെ.എം.സി.സി ഇഫ്താർ മീറ്റ്
ദുബൈ: പ്രഥമ വെട്ടത്തൂർ പഞ്ചായത്ത് കെ.എം.സി.സി ഇഫ്താർ മീറ്റ് ദുബൈ ഖുസൈസിലെ അൽ തവാർ പാർക്കിൽ സംഘടിപ്പിച്ചു. പെരിന്തൽമണ്ണ മണ്ഡലം വൈസ് പ്രസിഡന്റ് പി.ടി. നാസർ പുത്തൂർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള കുടുംബങ്ങളടക്കം നിരവധിപേർ പങ്കെടുത്തു.
മലപ്പുറം ജില്ല കെ.എം.സി.സി വൈസ് പ്രസിഡന്റ് സക്കീർ പാലത്തിങ്ങൽ, ശംസുദ്ദീൻ മണലായ, പി.വി. അബ്ദുൽ ഗഫൂർ, ശിഹാബ് കായങ്കോടൻ, അസ്കർ കാര്യവട്ടം, മുഹമ്മദ് കൈപ്പള്ളി തുടങ്ങിയവർ സംസാരിച്ചു. പെരിന്തൽമണ്ണ മണ്ഡലം വനിത വിങ്ങിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഫാത്തിമ നുസ്രത്ത് ജലീൽ, സന നസ്രിൻ എന്നിവരെ അനുമോദിച്ചു. ഷഹീർ വെട്ടത്തൂർ, ഷഫീഖ് വെട്ടത്തൂർ തുടങ്ങിയവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി. കെ.യു. നാസറിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ നാസിഹ് വെട്ടത്തൂർ സ്വാഗതവും മുഷ്താഖ് നൗഫൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.