അബൂദബി: എമിറേറ്റിലെ യാസ് തീം പാര്‍ക്കുകളില്‍ മുതിര്‍ന്ന പൗരന്മാര്ക്ക് ഇളവ് പ്രഖ്യാപിച്ചു. 65 വയസ്സിനു മുകളിലുള്ളവര്‍ക്ക് 60 ശതമാനം നിരക്കിളവ്. യാസ് ഐലന്‍ഡിലെ ഫെരാരി വേള്‍ഡ്, യാസ് വാര്‍ട്ടര്‍ വേള്‍ഡ്, വാര്‍ണര്‍ ബ്രോസ് വേള്‍ഡ്, സീ വേള്‍ഡ് എന്നീ തീം പാര്‍ക്കുകളിലാണ് ഇളവ് അനുവദിച്ചിരിക്കുന്നത്.
പ്രായഭേദമന്യേ കുടുംബാംഗങ്ങള്‍ക്ക് ആസ്വദിക്കാന്‍ കഴിയുംവിധം നിരവധി വിനോദങ്ങളും വേനലവധി ആസ്വദിക്കാനുള്ള നിരവധി റൈഡുകളുമെല്ലാം തീം പാര്‍ക്കുകളില്‍ ഒരുക്കിയിട്ടുണ്ട്. ഇളവ് വേണ്ടവര്‍ എമിറേറ്റ്സ് ഐഡിയോ മറ്റ് ഔദ്യോഗിക രേഖകളോ കരുതണം.
ഓണ്‍ലൈന്‍ മുഖേന ടിക്കറ്റ് എടുക്കുന്നവര്‍ക്ക് ഇളവ് ബാധകമല്ല.12 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് സെപ്റ്റംബര്‍ 30 വരെ സൗജന്യ പ്രവേശനവും യാസ് ഐലന്‍ഡ് ഒരുക്കിയിട്ടുണ്ട്.
വേനല്‍ കടുക്കുന്നതിനാല്‍ ഇന്‍ഡോര്‍ വിനോദപരിപാടികളില്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. കുട്ടികള്‍ക്കായി മിറാല്‍ ഡെസ്റ്റിനേഷനും ഒട്ടേറെ പാക്കേജുകളും അവതരിപ്പിച്ചിട്ടുണ്ട്.
യാസ് ഐലന്‍ഡിന്റെ വെബ്സൈറ്റില്‍ കുട്ടികളുടെ പാക്കേജുകള്‍ ലഭ്യമാണ്. ഡബ്ല്യു അബൂദബി യാസ് ഐലന്‍ഡ്, ക്രൗണ്‍ പ്ലാസ് അബൂദബി യാസ് ഐലന്‍ഡ്, ദ ഡബ്ല്യു.ബി. അബൂദബി ക്യുരിയോ കലക്ഷന്‍ ബൈ ഹില്‍ട്ടണ്‍ എന്നീ ഹോട്ടലുകള്‍ കുട്ടികള്‍ക്ക് സൗജന്യ താമസവും ഭക്ഷണവുമാണ് ഒരുക്കിയത്.
യാസ് ഐലന്‍ഡിലെ തീം പാര്‍ക്കുകളിലും കുട്ടികള്‍ക്ക് സൗജന്യമായി സമയം ചെലവിടാം. ഫെറാരി വേള്‍ഡ് അബൂദബിയിലും യാസ് മറീന സര്‍ക്യൂട്ടിലും കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.