ഷാര്‍ജ: റമദാനിെൻറ ആദ്യത്തെ പത്തില്‍ രണ്ടര ലക്ഷം ഇഫ്താര്‍ ഭക്ഷണം വിതരണം ചെയ്ത് ഷാർജ ചാരിറ്റി ഇൻറർനാഷനൽ.
സാധാരണക്കാരായ തൊഴിലാളികളെ കേന്ദ്രീകരിച്ചാണ് വിതരണം. ഷാർജയിലെ എല്ലാ പ്രദേശങ്ങളിലും നഗരങ്ങളിലുമുള്ള 122 കേന്ദ്രങ്ങളിലൂടെയാണ് ഭക്ഷണം വിതരണം ചെയ്തത്. കോവിഡ് മുൻകരുതൽ നടപടികൾക്ക് വിധേയമായാണ് വിതരണമെന്ന് അധികൃതര്‍ പറഞ്ഞു.
നിരവധി വ്യക്തികളും സ്ഥാപനങ്ങളുമാണ് ഇതുമായി സഹകരിക്കുന്നത്. 10 ലക്ഷം പാക്കറ്റ് ഭക്ഷണം വിതരണം ചെയ്യാനാണ് ഇത്തവണ ചാരിറ്റി ലക്ഷ്യംവെക്കുന്നതെന്ന് റിസോഴ്സ് ഡെവലപ്മെൻറ് വിഭാഗം മേധാവി റാഷിദ് സ്വാലിഹ് ബിൻ ഹമ്മദ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.