സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫോ​ൺ, ഇ-​മെ​യി​ൽ വ​ഴി പ​ങ്കു​വെ​ക്ക​രു​ത്​

ദു​ബൈ: പ്ര​വാ​സി​ക​ളും സ​ന്ദ​ർ​ശ​ക​രും ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ഫോ​ൺ, ഇ-​മെ​യി​ൽ എ​ന്നി​വ​യി​ലൂ​ടെ പ​ങ്കു​വെ​ക്ക​രു​തെ​ന്ന് ദു​ബൈ ജ​ന​റ​ൽ ഡ​യ​റ​ക്ട​റേ​റ്റ് ഓ​ഫ് റെ​സി​ഡ​ൻ​സി ആ​ൻ​ഡ് ഫോ​റി​നേ​ഴ്സ് അ​ഫ​യേ​ഴ്‌​സ് (ജി.​ഡി.​ആ​ർ.​എ​ഫ്.​എ) ആ​ഹ്വാ​നം ചെ​യ്‌​തു. വ​കു​പ്പി​ന്‍റെ ഔ​ദ്യോ​ഗി​ക വെ​ബ്സൈ​റ്റാ​യ https://gdrfad.gov.ae/en എ​ന്ന വി​ലാ​സ​ത്തി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചി​ട്ടു​ള്ള ഒ​രു അ​റി​യി​പ്പി​ലൂ​ടെ​യാ​ണ് അ​ധി​കൃ​ത​ർ ഈ ​മു​ന്ന​റി​യി​പ്പ് ന​ൽ​കി​യ​ത്.

ഫോ​ൺ കാ​ളു​ക​ളി​ലൂ​ടെ​യോ ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യോ വ്യ​ക്തി​ക​ളി​ൽ​നി​ന്ന് ത​ങ്ങ​ൾ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ടാ​റി​ല്ലെ​ന്ന് ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

പാ​സ്പോ​ർ​ട്ട് വി​വ​ര​ങ്ങ​ൾ, എ​മി​റേ​റ്റ്സ് ഐ.​ഡി വി​വ​ര​ങ്ങ​ൾ, ബാ​ങ്കി​ങ് വി​വ​ര​ങ്ങ​ൾ മു​ത​ലാ​യ​വ ഫോ​ൺ കാ​ളു​ക​ളി​ലൂ​ടെ​യോ, ഇ-​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളി​ലൂ​ടെ​യോ അ​ശ്ര​ദ്ധ​മാ​യി മ​റ്റു​ള്ള​വ​രു​മാ​യി പ​ങ്കു​വെ​ക്ക​രു​തെ​ന്നും ഇ​ത്ത​രം വി​വ​ര​ങ്ങ​ൾ ജാ​ഗ്ര​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്നും ജി.​ഡി.​ആ​ർ.​എ​ഫ്.​എ ദു​ബൈ ചൂ​ണ്ടി​ക്കാ​ട്ടി​യി​ട്ടു​ണ്ട്.

Tags:    
News Summary - Do not share personal information over phone or email

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.