ദുബൈ: ശനിയാഴ്ച രാജ്യത്ത് മാസപ്പിറവി നിരീക്ഷിക്കാൻ വിശ്വാസികളോട് ഫത്വ കൗൺസിൽ ആഹ്വാനം ചെയ്തു. റമദാൻ 29 തികയുന്ന ദിവസമെന്ന നിലയിൽ ശനിയാഴ്ച മാസപ്പിറ കാണാൻ സാധ്യതയുള്ള പശ്ചാത്തലത്തിലാണ് നിർദേശം. നഗ്നനേത്രങ്ങൾ കൊണ്ടോ ബൈനോക്കുലർ ഉപയോഗിച്ചോ നിരീക്ഷിക്കുന്നതിനിടെ ചന്ദ്രക്കല കണ്ടാൽ ഉടൻ തന്നെ യു.എ.ഇ മാസപ്പിറ ദർശന സമിതിയെ വിവരം അറിയിച്ച് അവരുടെ സാക്ഷ്യം രജിസ്റ്റർ ചെയ്യണമെന്ന് കൗൺസിൽ ആവശ്യപ്പെട്ടു.
റമദാൻ സമാപനവും ഈദ് അൽ ഫിത്റിന്റെ തുടക്കവും സ്ഥിരീകരിക്കുന്നതിന് ഈ നടപടി അത്യാവശ്യമാണെന്നും പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്ത് മാസപ്പിറ റിപ്പോർട്ടുകളുടെ ആധികാരികത ഉറപ്പുവരുത്തി പ്രഖ്യാപനം നടത്തുന്നത് മാസപ്പിറ ദർശന സമിതിയാണ്. ശനിയാഴ്ച മഗ്രിബ് നമസ്കാരത്തിനുശേഷം യോഗം ചേർന്ന് മസപ്പിറവിയുടെ അടിസ്ഥാനത്തിൽ ഈദ് അൽ ഫിത്റിന്റെ തീയതി സമിതിയാണ് പ്രഖ്യാപിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.