ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബൂ​ദ​ബി ഇ​ഫ്താ​റും കു​ടും​ബ​സം​ഗ​മ​വും

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബൂ​ദ​ബി ഇ​ഫ്താ​റി​ലും കു​ടും​ബ സം​ഗ​മ​ത്തി​ലും പ​ങ്കെ​ടു​ത്ത​വ​ര്‍

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബൂ​ദ​ബി ഇ​ഫ്താ​റും കു​ടും​ബ​സം​ഗ​മ​വും

അബൂദബി: മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടയ്മയായ ഇന്ത്യന്‍ മീഡിയ അബുദബി (ഇമ), മറീന വില്ലേജിലെ അല്‍ അസ്്‌ലഹ് ഹോട്ടലില്‍ കുടുംബ സംഗമവും ഇഫ്താറും സംഘടിപ്പിച്ചു. അബൂദബി ഇന്ത്യന്‍ എംബസി കോണ്‍സുലര്‍ ബാലാജി രാമസ്വാമി മുഖ്യാതിഥിയായിരുന്നു.

പ്രസിഡന്റ് സമീര്‍ കല്ലറ അധ്യക്ഷ വഹിച്ചു. ലുലു ഗ്രൂപ് മീഡിയ ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ ഡയറക്ടര്‍ വി. നന്ദകുമാര്‍, കൊമേര പേ മാര്‍ക്കറ്റിങ് ആൻഡ് കമ്യൂണിക്കേഷന്‍സ് മേധാവി അജിത് ജോണ്‍സണ്‍, ബുര്‍ജീല്‍ ഹോള്‍ഡിങ്സ് മീഡിയ ആന്‍ഡ് കമ്യൂണിക്കേഷന്‍ മാനേജര്‍ എം. ഉണ്ണികൃഷ്ണന്‍, എല്‍.എല്‍.എച്ച് ഹോസ്പിറ്റല്‍ ബിസിനസ് ഡെവലപ്പ്‌മെന്റ് മാനേജര്‍ നിര്‍മൽ ചിയ്യാരത്ത്, അഹല്യ ഗ്രൂപ് സീനിയര്‍ ഓപറേഷന്‍ മാനേജര്‍ സൂരജ് പ്രഭാകര്‍, ലുലു ഗ്രൂപ് മാര്‍ക്കറ്റിങ് മാനേജര്‍ സുധീര്‍ കൊണ്ടേരി, ട്രാന്‍ ടെക്ക് എം.ഡി. റഫീഖ് കയനയില്‍, ഡെസേര്‍ട് റോസ് എം.ഡി. അന്‍ഷാര്‍, അല്‍സാബി ഗ്രൂപ് മീഡിയ മാനേജര്‍ സിബി കടവില്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജനറല്‍ സെക്രട്ടറി റാഷിദ് പൂമാടം, ട്രഷറര്‍ ഷിജിന കണ്ണന്‍ ദാസ് എന്നിവർ സംസാരിച്ചു.

Tags:    
News Summary - Indian Media Abu Dhabi Iftar and Family Gathering

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.