റാസല്‍ഖൈമ: റാക് പൊലീസിന്റെ മയക്കുമരുന്ന് വേട്ടക്ക് കെ-9 നായ്ക്കൾ. ഗന്ധം പിടിക്കാനുള്ള കഴിവ് മനുഷ്യനേക്കാള്‍ 50 ഇരട്ടി കൂടുതലാണ് നായ്ക്കള്‍ക്കുള്ളത്. മയക്കുമരുന്ന് പോലുള്ളവയും കാണാതായവരെ കണ്ടെത്താനും ഏറെ ഉപകാരപ്രദമാണ് നായ്ക്കളെന്ന് റാക് പൊലീസ് ഓപറേഷന് സെക്യൂരിറ്റി ഇന്സ്പെക്ഷന് വിഭാഗം മേധാവി ലെഫ്റ്റനന്റ് കേണല്‍ ഇബ്രാഹീം മുഹമ്മദ് അബ്ദുല്ല പറഞ്ഞു.
2022ല്‍ മയക്കുമരുന്നുമായി ബന്ധപ്പെട്ടും മറ്റും 3,475 കുറ്റകൃത്യങ്ങളാണ് കെ-9 നായ്ക്കളുടെ സേവനത്തിലൂടെ കണ്ടെത്തിയത്. സുരക്ഷ, കാവല്‍, കുറ്റകൃത്യങ്ങള്‍ ചെറുക്കല്‍ തുടങ്ങിയവയിലും ഇവ മുന്നില്നിന്നതായി കേണല്‍ ഇബ്രാഹീം പറഞ്ഞു.
പ്രത്യേക പരിചരണമാണ് റാക് പൊലീസ് ഈ നായ്ക്കള്‍ക്ക് നല്‍കിവരുന്നത്. ഫോറന്‍സിക് തെളിവ് ശേഖരണത്തിനുള്‍പ്പെടെ പ്രത്യേക പരിശീലനം കെ-9 നായ്ക്കള്‍ക്ക് നല്‍കുന്നുണ്ട്. ഒളിച്ചോടിയവരെയും മോഷണ വസ്തുക്കളും കണ്ടെത്തുന്നതിനുപുറമെ പ്രകൃതി ദുരന്തമുള്‍പ്പെടെ അപകടസ്ഥലങ്ങളിലും ഇവയുടെ സേവനം വിലപ്പെട്ടതാണെന്നും അധികൃതര്‍ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.