ഡോ. പി.കെ. സുബൈറിന്​​ യു.എ.ഇ ഗോൾഡൻ വിസ

ദുബൈ: ദുബൈയിലെ ഹോമിയോ ഡോക്​ടർക്ക്​ യു.എ.ഇയുടെ പത്ത്​ വർഷ​ ഗോൾഡൻ വിസ ലഭിച്ചു. ദുബൈ അൽ ഫിദ മെഡിക്കൽ സെൻറർ മാനേജിങ്​ ഡയറക്​ടറും ഹോമിയോപതിക്​ ജനറൽ ഫിസിഷ്യനുമായ ഡോ. പി.കെ. സുബൈറിനാണ്​ ഗോൾഡൻ വിസ ലഭിച്ചത്​. യു.എ.ഇയിലെ ഹോമിയോപതി ഡോക്​ടർമാരുടെ ആദ്യ ബാച്ചിൽ ഒരാളാണ്​ ഡോ. സുബൈർ. തൃശൂർ സ്വദേശിയായ അദ്ദേഹത്തിന്​ ആരോഗ്യമേഖലയിലെ സംഭാവന വിലയിരുത്തി 2019ൽ യു.എ.ഇ ആരോഗ്യമന്ത്രാലയത്തി​െൻറ പുരസ്​കാരം ലഭിച്ചിരുന്നു. ഹോമിയോപതി അസോസ​ിയേഷനായ ഐ.എച്ച്​.എം.എ ഇൻറർനാഷനൽ അഫയേഴ്​സ്​ ദേശീയ സെക്രട്ടറിയാണ്​.

Tags:    
News Summary - Dr PK Zubair gets UAE Golden Visa

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-19 04:46 GMT