ദുബൈ: 5.7 കിലോ മയക്കുമരുന്നുമായി ദുബൈ വിമാനത്താവളത്തിൽ യുവതി പിടിയിൽ. ദുബൈ കസ്റ്റംസാണ് കൊക്കെയ്ൻ പിടികൂടിയത്. ലാറ്റിനമേരിക്കയിൽ നിന്നെത്തിയതാണ് ഇവർ.
സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുങ്ങിയത്. എക്സ്റേ പരിശോധനക്ക് വിധേയമാക്കിയപ്പോൾ ലഗേജിനുള്ളിൽ അസ്വാഭാവികമായി ചിലത് കണ്ടെത്തുകയായിരുന്നു. വിശദ പരിശോധനയിൽ ഇത് കൊക്കെയ്നാണെന്ന് കണ്ടെത്തി.
ബാഗിനുള്ളിലെ രഹസ്യ പോക്കറ്റിൽ കറുത്ത പ്ലാസ്റ്റിക് പാക്കറ്റുകളിലായാണ് 3.2 കിലോ കൊക്കെയ്ൻ കണ്ടെത്തിയത്. ഷാംപു ബോട്ടിലിലാക്കിയ നിലയിലായിരുന്നു 2.4 കിലോ കൊക്കെയ്ൻ സൂക്ഷിച്ചിരുന്നത്. മയക്കുമരുന്ന് കടത്ത് തടയുന്നതിലും സമൂഹത്തെ അവയുടെ അപകടങ്ങളിൽനിന്ന് രക്ഷിക്കുന്നതിലും ആഗോള മാതൃകയാണ് യു.എ.ഇയെന്ന് പാസഞ്ചർ ഓപറേഷൻസ് ഡിപ്പാർട്മെന്‍റ് ഡയറക്ടർ ഇബ്രാഹിം കമാലി പറഞ്ഞു. ഇതിൽ ദുബൈ കസ്റ്റംസ് നിർണായക പങ്കുവഹിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.