ദുബൈ: ഷാർജ അതിർത്തിയിലെ ഖിസൈസിൽ ടയർ ഗോഡൗണിലുണ്ടായ വൻ തീപിടിത്തം മണിക്കൂറുകളേ ാളം നഗരത്തെ പുകയിലും ഭീതിയിലുമാഴ്ത്തി. ഉച്ചക്ക് 2.30ഒാടെയാണ് തീ ഉയർന്നത്. ഖിസൈസ്, ഹംറിയ, കറാമ സ്റ്റേഷനുകളിലെ സിവിൽ ഡിഫൻസ് സംഘം സംഭവസ്ഥലെത്തത്തി രക്ഷാ പ്രവർത്തനം ആരംഭിച്ചെങ്കിലും കാറ്റിൽ തീ സമീപ ഗോഡൗണുകളിലേക്കും വ്യാപിച്ചു.
ആർക്കും ആളപായമില്ലെന്ന് ദുബൈ മീഡിയാ ഒാഫീസ് അറിയിച്ചു. അടുത്തുള്ള ഫ്ലാറ്റുകളിലെ താമസക്കാരും ഒഴിഞ്ഞു. തുടർന്ന് യു.എ.ഇയുടെ വിവിധ ഭാഗങ്ങളിൽ നിന്നെത്തിയ അഗ്നിശമന സേനാംഗങ്ങൾ നാലര മണിക്കൂർ പരിശ്രമിച്ച് രാത്രി ഏഴോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. മണിക്കൂറുകള്‍ നീണ്ടുനിന്ന തീപിടിത്തത്തില്‍ ഖിസൈസ് മേഖലയില്‍ കറുത്തപുക നിറഞ്ഞത് പലര്‍ക്കും ശാരീരിക അസ്വസ്ഥതയുണ്ടാക്കി. ദുബൈ-ഷാർജ റൂട്ടിൽ ഗതാഗത കുരുക്ക് വർധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.