ദുബൈ: നഗരവാസികളോട് ആരോഗ്യ സംരക്ഷണത്തിെൻറ ആവശ്യകത വിളിച്ചുപറയുന്ന ദുബൈ ഫിറ്റ്നസ് ചലഞ്ചിെൻറ രജിസ്ട്രേഷൻ ആരംഭിച്ചു. ദുബൈ എക്സ്പോയുമായി കോർത്തിണക്കിയായിരിക്കും ഇത്തവണത്തെ ചലഞ്ച്. ഒക്ടോബർ 29 മുതൽ നവംബർ 27 വരെ നടക്കുന്ന ഫിറ്റ്നസ് ചലഞ്ചിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ dubaifitnesschallenge.com വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യണം. ഇവർക്കായി സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.
എക്സ്പോ വേദിയിലെ ഫിറ്റ്നസ് വില്ലേജ് ഇത്തവണത്തെ ആഘോഷത്തിന് കൊഴുപ്പുകൂട്ടും. കൈറ്റ് ബീച്ചിലും മുഷ്രിഫ് പാർക്കിലും ഫിറ്റ്നസ് വില്ലേജ് സ്ഥാപിക്കുന്നുണ്ട്. താമസ സ്ഥലങ്ങളിലും ബിസിനസ് മേഖലകളിലുമായി 14 ഫിറ്റ്നസ് ഹബുകളുണ്ടാകും. 5000 സൗജന്യ വിർച്വൽ ഫിറ്റ്നസ് ക്ലാസുകൾ നൽകും. കൈറ്റ് ബീച്ചിൽ വാട്ടർ സ്പോർട്സ്, യോഗ ഉൾപെടെ 15 ഇനം ആരോഗ്യ പരിശീലന പരിപാടികൾ നടക്കും. പ്രധാന വേദിയിൽ പ്രമുഖ പരിശീലകർ എത്തി നിർദേശങ്ങൾ നൽകും. ഇക്കുറി ആദ്യമായി പാഡൽ ടെന്നിസും ഉൾപെടുത്തിയിട്ടുണ്ട്. എക്സ്പോയിലെ ഫിറ്റ്നസ് വില്ലേജിൽ ഫുട്ബാൾ, ക്രിക്കറ്റ് തുടങ്ങിയവയുടെ പരിശീലനം നടക്കും. ദുബൈ സ്പോർട്സ് കൗൺസിലും ദുബൈ ഫിറ്റ്നസ് ചലഞ്ചുമായി സഹകരിച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കും. മുഷ്രിഫ് പാർക്കിൽ ആറ് മേഖലകളിൽ ഫിറ്റ്നസ് ചലഞ്ച് നടക്കും. സ്ത്രീകൾക്കായി പ്രത്യേക വർക്കൗട്ട് സ്ഥലങ്ങൾ ക്രമീകരിക്കും. കുട്ടികൾക്ക് കിഡ്സ് സോൺ ഉണ്ടായിരിക്കും.
ഫിറ്റ്നസ് ചലഞ്ചിെൻറ അഞ്ചാം എഡിഷനാണ് നടക്കാനിരിക്കുന്നത്. 30 ദിവസം 30 മിനിറ്റ് വീതം വിവിധ വ്യായമങ്ങളിൽ ഏർപെടുന്നതാണ് ചലഞ്ച്. ദുബൈ റൺ, ദുബൈ റൈഡ് എന്നിവയും ഇതോടൊപ്പം നടക്കും. ദുബൈയിലുടനീളം കുടുംബാംഗങ്ങളെയും പ്രവാസികളെയും യു.എ.ഇ പൗരൻമാരെയും ആരോഗ്യകരമായ ജീവിതത്തിന് പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടെയാണ് ദുബൈ സർക്കാരിെൻറ നേതൃത്വത്തിൽ ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിക്കുന്നത്. ജീവിക്കാനും ജോലിചെയ്യാനും സന്ദർശിക്കാനും കഴിയുന്ന ഏറ്റവും മികച്ച നഗരമാക്കി ദുബൈയെ മാറ്റാനും ലക്ഷ്യമിടുന്നു.
അഞ്ച് വർഷം മുൻപ് ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമാണ് ചലഞ്ച് പ്രഖ്യാപിച്ചത്. പത്ത് ലക്ഷം പേർ ഇത്തവണത്തെ ചലഞ്ചിൽ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ വർഷം കോവിഡിനിടയിലും വെർച്വലായി ഫിറ്റ്നസ് ചലഞ്ച് സംഘടിപ്പിച്ചിരുന്നു.
ലോക്ഡൗൺ കാലമായിരുന്നതിനാൽ വീടിനുള്ളിലൂടെയുള്ള ഓട്ടവും ട്രെഡ്മിൽ ഉപയോഗിച്ചുള്ള വ്യായാമവുമെല്ലാമായി സജീവമായിരുന്നു കഴിഞ്ഞ ഫിറ്റ്നസ് ചലഞ്ച്. 200ഓളം വിർച്വൽ പരിപാടികളാണ് സംഘടിപ്പിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.