ദുബൈ: ദുബൈ ഷോപ്പിങ് ഫെസ്റ്റിവലിന്റെ (ഡി.എസ്.എഫ്) 30ാമത് എഡിഷനിൽ വമ്പൻ സമ്മാനങ്ങളുമായി ദുബൈ ജ്വല്ലറി ഗ്രൂപ് (ഡി.ജെ.ജി). ഡിസംബർ ആറു മുതൽ 2025 ജനുവരി 12 വരെ നടക്കുന്ന ഡി.എസ്.എഫിൽ പങ്കെടുക്കുന്ന ഔട്ട്ലെറ്റുകളിൽനിന്ന് 1500 ദിർഹമോ അതിൽ കൂടുതലോ തുകക്ക് ആഭരണങ്ങൾ വാങ്ങുന്ന ഉപഭോക്താക്കൾക്ക് 15 ലക്ഷം ദിർഹമിന്റെ സ്വർണ സമ്മാനങ്ങളാണ് ദുബൈ ജ്വല്ലറി ഗ്രൂപ് ഒരുക്കിയിരിക്കുന്നത്.
ഓരോ ആഴ്ചയും നറുക്കെടുപ്പിലൂടെ മൊത്തം ഒരു കിലോഗ്രാം സ്വർണമാണ് സമ്മാനമായി ലഭിക്കുക. അതിലൂടെ 20 വിജയികൾക്ക് കാൽകിലോ ഗ്രാം വീതം നേടാനുള്ള അവസരമാണ് വിജയികളെ കാത്തിരിക്കുന്നത്. പ്രതിവാര നറുക്കെടുപ്പുകൾ ഡിസംബർ 13, 20, 27, 2025 ജനുവരി 3, 12 തീയതികളിലായി നടക്കും. 275ലധികം റീട്ടെയിൽ ജ്വല്ലറി ഔട്ട്ലെറ്റുകളിലായി 85ലധികം പ്രമുഖ ജ്വല്ലറി ബ്രാൻഡുകൾ പ്രമോഷന്റെ ഭാഗമാകും. അതോടൊപ്പം തിരഞ്ഞെടുത്ത ഡയമണ്ട്, പേൾ ആഭരണങ്ങൾക്ക് 50 ശതമാനം വരെ കിഴിവ് ലഭിക്കും.
തിരഞ്ഞെടുത്ത സ്വർണാഭരണങ്ങൾക്ക് ഒന്നു മുതൽ അഞ്ചു ശതമാനം വരെ പണിക്കൂലി കുറവും സ്വർണം മാറ്റിവാങ്ങുമ്പോൾ കിഴിവുകൾ ഈടാക്കുകയുമില്ല. കൂടാതെ തിരഞ്ഞെടുത്ത പർച്ചേസുകൾക്ക് പ്രത്യേകം മറ്റുസമ്മാനങ്ങളും വാഗ്ദാനം ചെയ്യുന്നു.
പ്രമോഷനിൽ പങ്കെടുക്കാനും ഓഫറുകൾ അറിയാനും പങ്കെടുക്കുന്ന ഔട്ട്ലെറ്റുകളുടെ ലിസ്റ്റ് കാണാനും https://dubaicityofgold.com/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.