ദുബൈ: ദുബൈ ടാക്സിയുടെ ഷെയറുകൾ ഓഹരി വിപണിയിലേക്ക്. ഷെയറുകൾ പൊതുജനങ്ങൾക്ക് വിറ്റഴിക്കുന്നതിന് ദുബൈ ടാക്സി കമ്പനിയെ പബ്ലിക് ജോയന്റ് സ്റ്റോക് കമ്പനിയാക്കി മാറ്റാൻ ദുബൈ ഭരണാധികാരി ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തും ഉത്തരവിട്ടു. കമ്പനിയുടെ ഘടനയും നിയമങ്ങളും ഇതിന് അനുസരിച്ച് മാറ്റും.
ദുബൈയിലെ റോഡ് ടോൾ സംവിധാനമായ സാലിക്, വൈദ്യുതി വെള്ളം വിതരണക്കമ്പനിയായ ദേവ എന്നിവയുടെ ഓഹരികൾ കഴിഞ്ഞവർഷങ്ങളിൽ സമാനമായരീതിയിൽ ഓഹരിവിപണിയിൽ പൊതുജനങ്ങൾക്ക് വിറ്റഴിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.