ദുബൈ: ഇൗദുൽ ഫിത്വർ പ്രമാണിച്ച് ദുബൈ നഗരത്തിൽ നാലു ദിവസം സൗജന്യ പാർക്കിങ് സൗകര്യം. ബഹുനില പാർക്കിങ് ടെർമിനലുകളൊഴികെ എല്ലാ പൊതു കാർ പാർക്കിങ് ഇടങ്ങളിലും 14 മുതൽ 17ാം തീയതി വരെ (റമദാൻ 29 മുതൽ ശവ്വാൽ മൂന്നു വരെ)യാണ് സൗജന്യം അനുവദിച്ചിരിക്കുന്നത്. ജുൺ 18 (തിങ്കളാഴ്ച) രാവിലെ മുതൽ പാർക്കിങിന് പണം നൽകേണ്ടി വരുമെന്ന് റോഡ് ഗതാഗത അതോറിറ്റി വ്യക്തമാക്കി. ഇൗദ് അവധി ദിനങ്ങളിൽ ബസ്, മെട്രോ,ട്രാം പ്രവർത്തന സമയങ്ങളിലും മാറ്റമുണ്ടാവും. ഉപഭോക്തൃ സന്തോഷ കേന്ദ്രങ്ങൾ റമദാൻ 29 മുതൽ ശവ്വാൽ മൂന്ന് വരെ നടക്കും.
ദുബൈ മെട്രോ സ്റ്റേഷൻ റെഡ്ലൈൻ വ്യാഴാഴ്ച പുലർച്ചെ അഞ്ചു മുതൽ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണി വരെ പ്രവർത്തിക്കും. വെള്ളിയാഴ്ച രാവിലെ 10 മുതൽ പുലർച്ചെ രണ്ടു മണി വരെയാണ് ഒാടുക. ശനിയാഴ് മുതൽ തിങ്കളാഴ്ച വരെ പുലർച്ചെ അഞ്ചു മുതൽ പിറ്റേന്ന് പുലർച്ചെ രണ്ടു മണി വരെയാണ് സർവീസ്.
ഗ്രീൻലൈൻ സർവീസ് പുലർച്ചെ അഞ്ചര മണിക്ക് ആണ് ആരംഭിക്കുക. വെള്ളിയാഴ്ച മാത്രം രാവിലെ 10 മണിക്കും. ദുബൈ ട്രാം സേവനം ശനിയാഴ്ച മുതൽ വ്യാഴാഴ്ച വരെ രാവിലെ ആറു മുതൽ പിറ്റേന്ന് പുലർച്ചെ ഒരു മണി വരെയും വെള്ളിയാഴ്ച രാവിലെ ഒമ്പതു മുതൽ പിറ്റേന്ന് ഒരു മണി വരെയും ലഭ്യമാവും.
ഗോൾഡ് സൂക്ക് ബസ് സ്റ്റേഷൻ പുലർെച്ച 5.14 മുതൽ അർധരാത്രി 12.59 വരെ പ്രവർത്തിക്കും. ഗുബൈബ സ്റ്റേൻ പുലർച്ചെ 4.46 മുതൽ അർധരാത്രി 12.33വരെയും. സത്വ സ്റ്റേഷൻ 5 മുതൽ11.59 വരെ പ്രവർത്തിക്കും. C01റൂട്ടിൽ 24 മണിക്കൂറും സർവീസ് ഉണ്ടാവും.
ഖിസൈസ് ബസ്സ്റ്റേഷൻ അഞ്ചു മുതൽ അർധരാത്രി വരെ പ്രവർത്തിക്കും. അൽഖൂസ് വ്യവസായ മേഖല സ്റ്റേഷനിൽ ആറു മണി മുതൽ രാത്രി 11 വരെയാണ് സേവനം. ജബൽ അലിയിൽ പുലർച്ചെ അഞ്ചു മുതൽ രാത്രി 11.30 വരെയും. ഷാർജ അൽ ജുബൈൽ സ്റ്റേഷനിലേക്ക് 24 മണിക്കൂറും ബസ് സർവീസ് ഉണ്ടാവും.അബൂദബിയിലേക്ക് പുലർച്ചെ 4.40 മുതൽ പിറ്റേന്ന് 1.05 വരെ സർവീസ് നടത്തും. യൂനിയനിൽ നിന്ന് പുലർച്ചെ അഞ്ചു മുതൽ അർധരാത്രി 12.35 വരെ ബസ് സർവീസുണ്ടാവും.സബ്ക സ്റ്റേഷൻ ആറര, ദേര സിറ്റി സെൻറർ 6.55, കറാമ ഏഴുമണി, അൽ അഹ്ദലി ക്ലബ് ഏഴുമണി എന്നിങ്ങനെ പ്രവർത്തനം ആരംഭിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.