ആദ്യത്തെ ലോക സഹിഷ്ണുതാ ഉച്ചകോടി ദുബൈയിൽ 

ദുബൈ: സന്തോഷത്തിനും സഹിഷ്​ണുതക്കും ലോകത്താദ്യമായി മന്ത്രിയും മന്ത്രാലയവും ഒരുക്കിയ യു.എ.ഇ ആദ്യ ലോക സഹിഷ്​ണുതാ ഉച്ചകോടിക്കും വേദിയാവും.ഇൗ വർഷം നവംബറിൽ ദുബൈയിൽ നടക്കുന്ന ഉച്ചകോടിയുടെ മുഖ്യലക്ഷ്യം തീവ്രവാദത്തിനും വര്‍ഗീയവാദത്തിനുമെതിരായ ഐക്യനിര രൂപപ്പെടുത്തുകയാണ്​. 

നവംബര്‍ 15, 16 തിയതികളിലാണ്   ഉച്ചകോടി നടക്കുക. രാഷ്ട്രീയം, മതം, സംസ്കാരം തുടങ്ങി വിവിധ മേഖലകളിലെ ആയിരത്തിലധികം നേതാക്കളും പ്രതിനിധികളും ഉച്ചകോടിയില്‍ പങ്കെടുക്കുമെന്ന് ഇൻറര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോളറന്‍സ് എം.ഡി ഡോ. ഹമദ് അല്‍ ശൈഖ് അഹമ്മദ് ആല്‍ ശൈബാനി, ഉച്ചകോടി കോര്‍ഡിനേറ്റര്‍ ഖലീഫ മുഹമ്മദ് ആല്‍ സുവൈദി തുടങ്ങിയവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.നാനാത്വത്തില്‍ നിന്ന് അഭിവൃദ്ധി, വൈവിധ്യങ്ങളിലൂടെ നവീകരണവും സഹകരണവും എന്നതായിരിക്കും ഉച്ചകോടിയുടെ മുദ്രാവാക്യം. പശ്ചിമേഷ്യയുള്‍പ്പെടെ ലോകത്തി​​​െൻറ പലഭാഗങ്ങളിലും ഭിന്നിപ്പും വര്‍ഗീയതയും അസഹിഷ്ണുതയും രൂക്ഷമാകു​േമ്പാള്‍ ഇത്തരം ഉച്ചകോടികള്‍ പ്രസക്തമാണെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു. 
മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം ഗ്ലോബല്‍ ഇനീഷ്യറ്റീവാണ് ഇൻറര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടോളറന്‍സ് എന്ന ആശയത്തിനും സഹിഷ്ണുത ഉച്ചകോടിക്കും പിന്നില്‍.

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.