യു.എ.ഇയിൽ 8000 വർഷം പഴക്കമുള്ള ഗ്രാമം കണ്ടെത്തി

ദുബൈ: അബൂദബിയിൽ  8000 വർഷം പഴക്കമുള്ള ഗ്രാമം കണ്ടെത്തി. മർവ ദ്വീപിൽ  സാംസ്​ക്കാരിക വിനോദ സഞ്ചാര വകുപ്പിൽ നിന്നുള്ള പുരാവസ്​തു ഗവേഷകർ നടത്തിയ പര്യവേഷണത്തിലാണ്​ ഇതി​​​െൻറ അവശിഷ്​ടങ്ങൾ കണ്ടെത്തിയത്​. നവീന ശിലായുഗത്തിൽ നിലനിന്നിരുന്ന പ്രദേശമാണ്​ ഇതെന്നാണ്​ കാർബൺ പരിശോധനകൾ നൽകുന്ന സൂചന. യു.എഇയിൽ ഇതുവരെ കണ്ടെത്തിയിരിക്കുന്നവയിൽ ഏറ്റവും പുരാതനമായ ഗ്രാമമാണ്​ ഇത്​. വളരെ നന്നായി പരിപാലിച്ചിരുന്ന ഇവിടുത്തെ വീടുകൾ നൂറുകണക്കിന്​ വർഷം ഉപയോഗിച്ചിരിക്കാമെന്നാണ്​ വിദഗ്​ധർ കരുതുന്നത്​.  

ഗ്രാമത്തി​​​െൻറ രൂപരേഖ കമ്പ്യൂട്ടറിൽ പുനരാവിഷ്​ക്കരിക്കാനുള്ള ശ്രമത്തിലാണ്​ അവർ. നാളിതുവരെയുള്ള പര്യവേഷണങ്ങളിൽ പൗരാണിക കാലത്തെ സ്​ഥിര നിർമാണങ്ങ​െളക്കുറിച്ചുള്ള കാര്യമായ സൂചനകളൊന്നും കിട്ടിയിരുന്നില്ല. ആടുകളെ വളർത്തി ജീവിച്ചിരുന്ന നാടോടികളായിരുന്നു പണ്ട്​ ഉണ്ടായിരുന്നതെന്നും അവർ സ്​ഥിരമായി ഒരിടത്ത്​ താമസിക്കാറില്ലെന്നുമാണ്​ ഇതിന്​ കാരണമായി ഗവേഷകർ ചൂണ്ടിക്കാട്ടുന്നത്​. എന്നാൽ ഇപ്പോൾ കിട്ടിയിരിക്കുന്ന അവശിഷ്​ടങ്ങൾ, ഇൗ ദ്വീപിൽ ജനങ്ങൾ സ്​ഥിരതാമസത്തിന്​ തെരഞ്ഞെടുത്തിരുന്നു എന്നാണ്​ ശതളിയിക്കുന്നത്​. ഇതോടൊപ്പം ക​ൃഷിക്കും ഇവിടുത്തെ ജനത ആരംഭം കുറിച്ചിരുന്നു. അബൂദബിയു​െട ചരിത്രത്തിലേക്കുള്ള ഉൗളിയിടലാണ്​ പുതിയ കണ്ടെത്തലെന്ന്​ അബൂദബി സാംസ്​ക്കാരിക വിനോദ സഞ്ചാര വകുപ്പ്​ ചെയർമാൻ മുഹമ്മദ്​ ഖലീഫ മുബാറക്​ പറഞ്ഞു. പര്യവേഷണം തുടരുമെന്നും ഇതിൽ നിന്ന്​ കിട്ടുന്ന വിവരങ്ങൾ ലോകവുമായി പങ്കുവെക്കുമെന്നും അദ്ദേഹം കൂ​ട്ടിച്ചേർത്തു.  

ഇൗ ഗ്രാമത്തി​​​െൻറ ഉൽപത്തിയടക്കമുള്ള കാര്യങ്ങൾ കണ്ടെത്താനാവുമെന്ന്​ പ്രതീക്ഷയിലാണ്​ പുരാവസ്​തുഗവേഷകർ. മറ്റ്​ പ്രദേശങ്ങളുമായി എളുപ്പത്തിൽ ബന്ധപ്പെടാനാവുമെന്നതിനാലാണ്​ ഇൗ ദ്വീപ്​ താമസത്തിന്​ തെരഞ്ഞെടുക്കപ്പെട്ടത്​. കടലിൽ നിന്ന്​ ഭക്ഷണവും മറ്റും എളുപ്പത്തിൽ സമ്പാദിക്കാമെന്നതും കാരണമാണെന്ന്​ ഗവേഷകർ പറയുന്നു. ഇതിനാൽ മികച്ച കപ്പൽ നിർമാണ രീതികളും അവർ വശത്താക്കിയിരുന്നു. ഇവിടെ നിന്ന്​ ലഭിച്ച കളിമൺ പാത്രങ്ങൾ വിദേശകപ്പലുകൾ ഇവിടെ എത്തിയിരുന്നു എന്നതി​​​െൻറ സൂചനയും നൽകുന്നു. 

Tags:    
News Summary - dubai-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.