ദുബൈയിലേക്ക്​​​ വിസിറ്റ്​ വിസ അനുവദിച്ച്​ തുടങ്ങി

ദു​ൈബ: ഇന്ത്യയടക്കം തെരഞ്ഞെടുക്കപ്പെട്ട വിദേശ രാജ്യങ്ങളിലുള്ളവർക്ക്​ ദുബൈ സന്ദർശക വിസ അനുവദിച്ച്​ തുടങ്ങി. ചൊവ്വാഴ്​ച മുതൽ വിസ അപേക്ഷ സ്വീകരിച്ചു തുടങ്ങിയ ജനറൽ ഡയറക്​ടറേറ്റ്​ ഓഫ്​ റസിഡൻസി ആൻഡ്​ ഫോറിൻ അഫയേഴ്​സ്​ (ജി.ഡി.ആർ.എഫ്​.എ) ബുധനാഴ്​ച ആദ്യ വിസ അനുവദിച്ചു. 

ഇതോ​െട മലയാളികൾ അടക്കമുള്ള പ്രവാസികൾക്ക്​ യു.എ.ഇയിലേക്ക്​ മടങ്ങിവരാൻ വഴി തെളിയും. നിലവിൽ ദുബൈ വിസ മാത്രമാണ്​ അനുവദിക്കുന്നത്​. ആഗസ്​റ്റ്​ ഒന്നോടെ ഇവർക്ക്​ ​പ്രവേശനം അനുവദിക്കുമെന്നാണ്​ കരുതുന്നത്​. നിലവിൽ ഇന്ത്യയിൽ നിന്ന്​ യു.എ.ഇയിലേക്കുള്ള വിമാന സർവീസ്​ നിർത്തിവെച്ചിരിക്കുകയാണെങ്കിലും ആഗസ്​റ്റ്​ ഒന്നിന്​ വന്ദേഭാരത്​ അടക്കമുള്ള സർവീസുകൾ പുനരാരംഭിക്കും. വന്ദേഭാരതി​ൽ ഉൾപെടുത്തി എയർ ഇന്ത്യ എക്​സ്​പ്രസും മറ്റ്​ സ്വകാര്യ വിമാനക്കമ്പനികളും ഷെഡ്യൂൾ പുറത്തിറക്കിയിട്ടുണ്ട്​. അതേസമയം, വിസിറ്റിങ്​ വിസക്കാർക്കുള്ള നിബന്ധനകൾ പ്രഖ്യാപിച്ചിട്ടില്ല.

നേരത്തെ, അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലെ സന്ദർശക വിസക്കാർക്ക് ദുബൈയിലേക്ക്​ പ്രവേശനാനുമതി നൽകിയിരുന്നു. എന്നാൽ, ഇന്ത്യയിൽ നിന്ന്​ റസിഡൻറ്​ വിസക്കാർക്ക്​ മാത്രമായിരുന്നു ​അനുമതി. ഇതോടെ വിസയില്ലാത്തവർ നാട്ടിൽ കുടുങ്ങുകയായിരുന്നു.

Tags:    
News Summary - Dubai Visiting Visa-Gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.