അബൂദബി: പൊതുജനാരോഗ്യത്തിന് ഭീഷണിയാവുന്ന രീതിയിൽ നിയമലംഘനം നടത്തിയതിന് അബൂദബിയിൽ രണ്ട് റസ്റ്റാറന്റുകൾ അധികൃതർ അടച്ചുപൂട്ടി. ഇൻഡസ്ട്രിയൽ ജങ്ഷനിൽ പ്രവർത്തിച്ചിരുന്ന ബംഗ്ല സ്നാക്ക് റസ്റ്റാറന്റ്, ദർബാർ എക്സ്പ്രസ് റസ്റ്റാറന്റ് എന്നിവയാണ് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയ സാഹചര്യത്തിൽ അടച്ചുപൂട്ടിയതെന്ന് അബൂദബി കാർഷിക, ഭക്ഷ്യ സുരക്ഷ അതോറിറ്റി അറിയിച്ചു. ഭക്ഷ്യ സുരക്ഷ മാനദണ്ഡങ്ങൾ ലംഘിച്ച് മോശമായ ഭക്ഷണം തുടർച്ചയായി വിതരണം ചെയ്തുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. വൃത്തിഹീനമായ അന്തരീക്ഷമായിരുന്നു റസ്റ്റാറന്റുകളിലേതെന്നും കൈയുറ ധരിക്കാതെയും ശിരോകവചം ധരിക്കാതെയും മറ്റുമായിരുന്നു ജീവനക്കാർ ഭക്ഷണം വിളമ്പിയിരുന്നതെന്നും പരിശോധനയിൽ കണ്ടെത്തി. വൃത്തിഹീനമായ അന്തരീക്ഷത്തില്‍ പ്രവര്‍ത്തിച്ച അബൂദബി മഫ്രഖ് ഇന്‍ഡസ്ട്രിയില്‍ സിറ്റിയിലെ ഖുഷാബ് ദര്‍ബാര്‍ റസ്റ്റാറന്റ് അടച്ചുപൂട്ടിയിരുന്നു.
ഭക്ഷ്യസുരക്ഷയുമായി ബന്ധപ്പെട്ട ആശങ്കകള്‍ 800555 എന്ന ഹോട്ട്ലൈന്‍ നമ്പറില്‍ വിളിച്ചറിയിക്കണമെന്ന് അതോറിറ്റി പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.