ദുബൈ: പ്രതികൂലസാഹചര്യങ്ങളെ മികച്ചരീതിയിൽ നേരിടുന്ന ലോകത്തിലെ ഏറ്റവും മികച്ച നഗരമെന്ന പുരസ്കാരം ദുബൈക്ക്. ഐക്യരാഷ്ട്രസഭയുടെ റിസ്ക് ആൻഡ് ഡിസാസ്റ്റർ റിഡക്ഷൻ സമിതിയാണ് ദുബൈയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്. പുരസ്കാരത്തിന് ദുബൈയെ പ്രാപ്തരാക്കിയവരെ അഭിനന്ദിക്കാൻ ദുബൈ കിരീടാവകാശിയും എക്സിക്യൂട്ടിവ് കൗൺസിൽ ചെയർമാനുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം എത്തി. ദുബൈ വേൾഡ് ട്രേഡ് സെൻററിലെത്തിയാണ് ഹംദാൻ വിവിധ വകുപ്പ് മേധാവികളെ അഭിനന്ദനം അറിയിച്ചത്.
യു.എ.ഇ വൈസ് പ്രസിഡൻറും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിെൻറ നിർദേശപ്രകാരമുള്ള നപടികളെ തുടർന്ന് ദുബൈ ലോകത്തിലെ ഏറ്റവും മികച്ച നഗരം എന്ന സ്ഥാനം നിലനിർത്തുന്നുവെന്നും ഇതിനായി പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനം അറിയിക്കുന്നുവെന്നും ശൈഖ് ഹംദാൻ പറഞ്ഞു.
ആഗോള റാങ്കിങ്ങിൽ ദുബൈയുടെ സ്ഥാനം ഉയർത്താൻ ഇനിയും പരിശ്രമങ്ങൾ തുടരണം. നൂതന ആശയങ്ങളാണ് നഗരത്തിെൻറ വളർച്ചയുടെ മുഖ്യഘടകമെന്നും വെല്ലുവിളികളെ നേട്ടങ്ങളാക്കി മാറ്റാൻ ദുബൈയെ സഹായിച്ചത് ഇത്തരം ആശയങ്ങളാണെന്നും ഹംദാൻ കൂട്ടിച്ചേർത്തു.
4357 നഗരങ്ങളിൽനിന്ന് 56 നഗരങ്ങളുടെ ചുരുക്കപ്പട്ടിക തയാറാക്കിയശേഷം ഇതിൽനിന്നാണ് ദുബൈയെ പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.