ദുബൈ: ജയിലിലെ അന്തേവാസികൾക്ക് ഇ-ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ച് ദുബൈ പൊലീസ്. തടവുകാരുടെ മാനസികവും ശാരീരികവുമായ ക്ഷമത നിലനിർത്തുന്നത് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി നടത്തിയ ടൂർണമെന്റിൽ 161 അന്തേവാസികൾ പങ്കെടുത്തതായി ദുബൈ പൊലീസ് അധികൃതർ അറിയിച്ചു.
ദുബൈ പൊലീസിന്റെ പോസിറ്റിവ് സ്പിരിറ്റ് സംരംഭത്തിന്റെ ഭാഗമായി വി സ്ലാഷ് ഇ-സ്പോർട്സുമായി സഹകരിച്ചാണ് ടൂർണമെന്റ് സംഘടിപ്പിച്ചത്. അന്തേവാസികളുടെ ശാരീരികവും മാനസികവുമായ ആരോഗ്യത്തിൽ ഗുണപരമായ സ്വാധീനം ചെലുത്തുന്നതിനായി കായിക പ്രവർത്തനങ്ങൾ സംഘടിപ്പിക്കുന്നതിന് ദുബൈ പൊലീസ് വലിയ പ്രാധാന്യമാണ് നൽകുന്നതെന്ന് ജയിൽ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ബ്രിഗേഡിയർ സലാഹ് ജുമാ ബു അസൈബ പറഞ്ഞു. നേരത്തേ അന്തേവാസികൾക്ക് ദുബൈ പൊലീസ് പാചക പരിശീലനവും നൽകിയിരുന്നു. ജയിൽമോചിതരാകുന്ന അന്തേവാസികൾക്ക് ഭാവിജീവിതത്തിൽ സഹായകമാവുന്ന തരത്തിലായിരുന്നു തിയറി, പ്രായോഗിക പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.