ഇ-​മെ​യി​ൽ ത​ട്ടി​പ്പ്​; ജാ​ഗ്ര​ത വേ​ണ​മെ​ന്ന്​ സൈ​ബ​ർ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ

ദു​ബൈ: ഇ-​മെ​യി​ൽ വ​ഴി ന​ട​ക്കു​ന്ന ത​ട്ടി​പ്പു​ക​ൾ​ക്കെ​തി​രെ ജാ​ഗ്ര​ത നി​ർ​ദേ​ശ​വു​മാ​യി യു.​എ.​ഇ സൈ​ബ​ർ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ. സൈ​ബ​ർ ത​ട്ടി​പ്പു​കാ​ർ സാ​ധാ​ര​ണ​യാ​യി ഉ​പ​യോ​ഗി​ക്കു​ന്ന ത​ട്ടി​പ്പ് ഇ-​മെ​യി​ലു​ക​ളു​ടെ സ്വ​ഭാ​വം സം​ബ​ന്ധി​ച്ച് സു​ര​ക്ഷാ കൗ​ൺ​സി​ൽ ബോ​ധ​വ​ത്ക​ര​ണം ആ​രം​ഭി​ച്ചു.

ഏ​ഴു ത​രം ഇ-​മെ​യി​ലു​ക​ൾ അ​യ​ച്ചാ​ണ് ക്രി​മി​ന​ലു​ക​ൾ ഇ​ര​ക​ളെ പ​ല​പ്പോ​ഴും വ​ല​യി​ലാ​ക്കാ​ൻ ശ്ര​മി​ക്കാ​റ്. അ​ക്കൗ​ണ്ട് വെ​രി​ഫി​ക്കേ​ഷ​ൻ ആ​വ​ശ്യ​മാ​ണെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി വ​രു​ന്ന ഇ-​മെ​യി​ലു​ക​ളെ ജാ​ഗ്ര​ത​യോ​ടെ വേ​ണം കൈ​കാ​ര്യം ചെ​യ്യാ​ൻ.

ആ​ധി​കാ​രി​ക സ​ന്ദേ​ശ​മാ​ണെ​ന്ന് ക​രു​തി അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളും പാ​സ് വേ​ഡും കൈ​മാ​റി​യാ​ൽ സൈ​ബ​ർ മോ​ഷ്ടാ​ക്ക​ൾ പ​ണ​വും വി​വ​ര​ങ്ങ​ളും ത​ട്ടി​യെ​ടു​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്. ക്ലൗ​ഡ് ഷെ​യ​ർ നോ​ട്ടി​ഫി​ക്കേ​ഷ​ൻ ആ​ണെ​ന്ന വ്യാ​ജേ​ന​യും ഇ​ത്ത​രം ഇ-​മെ​യി​ലു​ക​ൾ നി​ങ്ങ​ളെ തേ​ടി​യെ​ത്താം. ഇ​ട​പാ​ട് ന​ട​ത്തി​യ​തി​ന്‍റെ ബി​ല്ലു​ക​ളെ​ന്ന രീ​തി​യി​ലും ഇ​ൻ​വോ​യ്സ് എ​ന്ന വ്യാ​ജേ​ന​യും ത​ട്ടി​പ്പു​കാ​രു​ടെ മെ​യി​ലു​ക​ൾ ല​ഭി​ക്കാം.


ന​ട​ത്തി​യ​താ​യി വ്യ​ക്ത​ത​യി​ല്ലാ​ത്ത ഇ​ത്ത​രം ബി​ല്ലു​ക​ളു​ടെ അ​റ്റാ​ച്ച്​​മെ​ന്‍റി​ൽ ക്ലി​ക്ക് ചെ​യ്യു​ന്ന​തി​ന് മു​മ്പ് പ​ല​വ​ട്ടം ആ​ലോ​ചി​ക്ക​ണം. സ​മാ​ന​മാ​യ രീ​തി​യി​ൽ ച​ര​ക്ക് അ​യ​ച്ച​തി​ന്‍റെ​യോ സ്വീ​ക​രി​ച്ച​തി​ന്റെ​യോ ഡെ​ലി​വ​റി സ്റ്റാ​റ്റ​സ് എ​ന്ന വ്യാ​ജേ​ന ത​ട്ടി​പ്പു​കാ​രു​ടെ മെ​യി​ലു​ക​ളെ​ത്താം.

ബാ​ങ്ക് അ​ക്കൗ​ണ്ട് വി​വ​ര​ങ്ങ​ളെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന വി​ധം മെ​യി​ൽ അ​യ​ക്കു​ന്ന​താ​ണ് മ​റ്റൊ​രു രീ​തി. നി​ർ​ണാ​യ​ക​മാ​യ കോ​ർ​പ​റേ​റ്റ് വി​വ​ര​മെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് വ​രു​ന്ന ഇ-​മെ​യി​ലു​ക​ളും ചി​ല​പ്പോ​ൾ ത​ട്ടി​പ്പാ​കാം. വ്യാ​ജ അ​റ്റാ​ച്ച്മെ​ന്‍റു​ക​ൾ സ​ഹി​തം അ​ക്കൗ​ണ്ട് ഹാ​ക്ക്​ ചെ​യ്യാ​ൻ ല​ക്ഷ്യ​മി​ട്ട് അ​യ​ക്കു​ന്ന ഇ-​മെ​യി​ലു​ക​ളെ​യും ജാ​ഗ്ര​ത​യോ​ടെ കൈ​കാ​ര്യം ചെ​യ്യ​ണ​മെ​ന്ന് സൈ​ബ​ർ സെ​ക്യൂ​രി​റ്റി കൗ​ൺ​സി​ൽ അ​റി​യി​ച്ചു.

സം​ശ​യ​ക​ര​മാ​യ മെ​യി​ലു​ക​ൾ വ​ന്നാ​ൽ ​ഐ.​ടി ഡി​പ്പാ​ർ​ട്ട്​​മെ​ന്‍റി​നെ​യോ ഇ-​മെ​യി​ൽ സേ​വ​ന ദാ​താ​ക്ക​ളേ​യോ അ​റി​യി​ക്ക​ണം. കൂ​ടു​ത​ൽ ക​രു​ത്തു​ള്ള ഇ-​മെ​യി​ൽ പാ​സ്​​വേ​ഡ്​ ഉ​പ​യോ​ഗി​ക്കാ​നും ഇ​ട​ക്കി​ടെ അ​പ്​​ഡേ​റ്റ്​ ചെ​യ്യാ​നും ശ്ര​മി​ക്ക​ണം. വി​ശ്വ​സ​നീ​യ​മ​ല്ലാ​ത്ത യു.​ആ​ർ.​എ​ല്ലു​ക​ളി​ൽ ക്ലി​ക്​ ചെ​യ്യ​രു​തെ​ന്നും ഓ​ർ​മി​പ്പി​ച്ചു.

Tags:    
News Summary - e-mail fraud- Cyber ​​Security Council calls for vigilance

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.