ദുബൈ: ലോകത്ത് ഏറ്റവും വലിയ സമ്മാനത്തുകയുള്ള ബിനോ ക്ലാസിക് ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പ് സെപ്റ്റംബർ ഏഴ്, എട്ട് തീയതികളിൽ ദുബൈയിലെ വേൾഡ് ട്രേഡ് സെന്ററിൽ നടക്കും.
കായിക മത്സരങ്ങൾ, പ്രദർശനങ്ങൾ എന്നിവ ഉൾപ്പെടുന്ന ചാമ്പ്യൻഷിപ്പിൽ 700 പുരുഷ, വനിത താരങ്ങൾ പങ്കെടുക്കും. ദുബൈ സ്പോർട്സ് കൗൺസിലിൽ നടന്ന വാർത്തസമ്മേളനത്തിൽ എമിറേറ്റ്സ് ബോഡി ബിൽഡിങ് ആൻഡ് ഫിറ്റ്നസ് ഫെഡറേഷനാണ് ഇക്കാര്യം അറിയിച്ചത്.
ഫെഡറേഷൻ ചെയർമാൻ ശൈഖ് അബ്ദുല്ല ബിൻ ഹമദ് ബിൻ സെയ്ഫ് അൽ ശർഖി, ദുബൈ സ്പോർട്സ് കൗൺസിൽ സെക്രട്ടറി ജനറൽ സഈദ് ഹാരിബ്, ദുബൈ വേൾഡ് ട്രേഡ് സെന്റർ (ഡി.ഡബ്ല്യു.ടി.സി) എക്സിക്യൂട്ടിവ് വൈസ് പ്രസിഡന്റ് മാഹിർ അബ്ദുൽ കരീം ജൽഫർ എന്നിവരും വാർത്തസമ്മേളനത്തിൽ സന്നിഹിതരായിരുന്നു.
ഫെഡറേഷന്റെ മേൽനോട്ടത്തിന് കീഴിൽ നടക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ചാമ്പ്യൻഷിപ്പാണ് ബിനോ ക്ലാസിക് ചാമ്പ്യൻഷിപ്പെന്ന് അബ്ദുല്ല അൽ ശർഖി പറഞ്ഞു.
ലോകമെമ്പാടുമുള്ള കായികതാരങ്ങളെയും കായികപ്രേമികളെയും കാണികളെയും അവരുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനായി ഒരുമിച്ചുചേർക്കുകയാണ് ചാമ്പ്യൻഷിപ്പിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.