ദുബൈ: യു.എ.ഇയിലെ ഓണാഘോഷങ്ങളിൽ എക്കാലത്തെയും മെഗാ ഇവന്റായ ഓണ മാമാങ്കം സീസണ് 3 സെപ്റ്റംബര്‍ 15ന് ഷാര്‍ജ എക്സ്പോ സെന്ററിൽ നടക്കും. ഇക്വിറ്റി പ്ലസ് അഡ്വര്ടൈസിങ്ങും ഹിറ്റ് എഫ്.എമ്മും സംയുക്തമായി സംഘടിപ്പിക്കുന്ന ഓണാഘോഷത്തിന്റെ ടിക്കറ്റ് വില്പനയും ഓണമത്സരങ്ങള്ക്കുള്ള രജിസ്ട്രേഷനും ആരംഭിച്ചു.
മലയാളത്തിന്റെ യുവനടൻ ടൊവിനോ തോമസാണ് ഇത്തവണത്തെ അതിഥി. ഒപ്പം താളമേള വിസ്മയങ്ങളുമായി സംഗീത വിരുന്നൊരുക്കാന്‍ വിധു പ്രതാപ്, ജോസ്ന, ജാസി ഗിഫ്റ്റ് തുടങ്ങിയവരുടെ സംഘവുമെത്തും. മിമിക്രി താരം സിദ്ദീഖ് റോഷന്, റാപ് സെന്സേഷന് ഡാബ്സി എന്നിവരുടെ പ്രകടനങ്ങളും ആഘോഷത്തിന് മാറ്റുകൂട്ടും. ആഘോഷമേളത്തെ സംഗീതതാളത്തില്‍ ചേര്‍ത്തുനിര്‍ത്താന്‍ ഡി.ജെ. ജാസിയുമുണ്ടാവും.
27 കൂട്ടം വിഭവങ്ങളും മൂന്നുതരം പായസവും ഓണാശംസകളുമായെത്തുന്ന മാവേലിക്കാഴ്ചകള്ക്കൊപ്പം പരമ്പരാഗത ഓണക്കളികള്‍, ശിങ്കാരിമേളം, റോബോട്ടിക് ഗജവീരന്മാര്, കരകാട്ടം തുടങ്ങിയവും ഓണാഘോഷത്തില്‍ നിറയും. www.platinumlist.net എന്ന വെബ് സൈറ്റ് സന്ദര്‍ശിച്ച് ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം.
സെപ്റ്റംബര്‍ ആറ്, ഏഴ്, എട്ട് തീയതികളില്‍ ലുലു ബർഷ, മുവൈല, സിലികോൺ സെന്റർ എന്നിവിടങ്ങളിൽ നടക്കുന്ന വിവിധ ഓണമത്സരങ്ങള്ക്കുള്ള രജിസ്ട്രേഷനും ആരംഭിച്ചു.
തിരുവാതിര, സിനിമാറ്റിക് ഡാന്‍സ്, പായസ പാചക മത്സരം, ഫാന്‍സി ഡ്രസ്, വടംവലി, കിഡ്സ് പെയിന്റിങ് മത്സരം, മിസ്റ്റര്‍ മലയാളി, മലയാളി മങ്ക, പൂക്കളം എന്നീ മത്സരങ്ങളില്‍ പങ്കെടുക്കാനും വിശദ വിവരങ്ങളറിയാനും www.onamamangam.com എന്ന വെബ് സൈറ്റ് സന്ദര്‍ശിക്കാം. ആകര്‍ഷക സമ്മാനങ്ങളാണ് വിജയികളെ കാത്തിരിക്കുന്നത്.
ലുലു, ഉജാല ഡിറ്റര്‍ജന്റ്, വാട്ടിക്ക, നിയോ ഹെയര്‍ ലോഷന്‍ ജി.ആർ.ബി നെ, സാപില്‍ പെര്‍ഫ്യൂംസ്, ഈസ്റ്റേൺ, സി.ബി.സി കൊക്കനട്ട് ഓയിൽ, മദേഴ്സ് റെസീപി, എന്‍ പ്ലസ് പ്രഫഷണൽ, ബസൂക്ക, ബാദ്ഷ, അൽ ഐൻ ഫാംസ്, ഇ.എം.എൻ.എഫ് എന്നിവയാണ് സ്പോൺസർമാർ. allabout.ae ആണ് പ്രൊഡക്ഷന്‍ പാര്‍ട്ട്ണര്‍.
ഗള്‍ഫ് മാധ്യമം, ഏഷ്യാനെറ്റ് ന്യൂസ്, മഴവില്‍ മനോരമ, ഡെയ്ലി ഹണ്ട്, വണ്‍ അറേബ്യ എന്നിവയാണ് മീഡിയ പാര്‍ട്ട്ണര്‍മാര്‍. ഇക്വിറ്റി പ്ലസ് അഡ്വര്‍ടൈസിങ് ഒരുക്കുന്ന ഓണമാമാങ്കം 2024 എനര്‍ജൈസ്ഡ് ബൈ പാര്‍ട്ട്ണര്‍ ഹിറ്റ് എഫ്.എം ആണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.