ദുബൈ: 78ാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് സഹായവുമായി ഇ-നെസ്റ്റ് പ്രവർത്തകർ. കോഴിക്കോട് കൊയിലാണ്ടിയിൽ പ്രവർത്തിക്കുന്ന നെസ്റ്റ് ഇന്റർനാഷനൽ അക്കാദമി ആൻഡ് റിസർച് സെന്ററിലെ (നിയാർക്) കുട്ടികളെയും നിർധന കിടപ്പുരോഗികളെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ‘നെസ്റ്റ് ഹെൽപ് ചലഞ്ച്’ എന്ന പേരിൽ ഒരു മാസം നീണ്ടുനിൽക്കുന്ന കാമ്പയിനാണ് തുടക്കമിട്ടത്.
ആഗസ്റ്റ് 15 മുതൽ സെപ്റ്റംബർ 15 വരെയാണ് കാമ്പയിൻ. കാമ്പയിനി2ലൂടെ അഭ്യുദയകാംക്ഷികൾക്ക് നെസ്റ്റിലെ കുരുന്നുകളെയും രോഗികളെയും വ്യക്തിപരമായി സഹായിക്കാമെന്ന് പ്രസ്താവനയിൽ അറിയിച്ചു. ഇ-നെസ്റ്റ് സ്വാതന്ത്ര്യദിന സംഗമത്തോടനുബന്ധിച്ച് സംഘടിപ്പിച്ച ചടങ്ങിൽ കാമ്പയിനിന്റെ പ്രചാരണ പരിപാടിക്ക് തുടക്കം കുറിച്ചു.
ബ്രോഷർ പ്രകാശനം ശിശുരോഗ വിദഗ്ധൻ ഡോ. ബാബു റഫീഖ് നിർവഹിച്ചു. ഇ-നെസ്റ്റ് ചെയർമാൻ അഡ്വ. മുഹമ്മദ് സാജിദ് അധ്യക്ഷത വഹിച്ചു. നെസ്റ്റ്- നിയാർക് പദ്ധതികളെക്കുറിച്ച് മാനേജിങ് കമ്മിറ്റി അംഗം അബ്ദുൽ ഖാലിഖ് വിശദീകരിച്ചു. ഇ-നെസ്റ്റ് സെക്രട്ടറി ജലീൽ മശ്ഹൂർ തങ്ങൾ, ഒ.പി. അബൂബക്കർ, പി.എം. ചന്ദ്രൻ, ശമീൽ പള്ളിക്കര, സുനിൽ, നിസാർ കളത്തിൽ, നബീൽ നാരങ്ങോളി, ഷഫീഖ് സംസം, മൊയ്തു പേരാമ്പ്ര, സംജിദ്, അബ്ദുൽ ഗഫൂർ എന്നിവർ സംബന്ധിച്ചു. കാമ്പയിൻ കൺവീനർ ഷഹീർ പി.കെ സ്വാഗതവും, മുസ്തഫ പൂക്കാട് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.