ദുബൈ: പ്രത്യാശയുടെ സന്ദേശവുമായി പ്രവാസലോകം ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും. 50 നോമ്പാചരണത്തിന്റെ അവസാനം കൂടിയാണ് ഇന്ന്. ശനിയാഴ്ച രാത്രിതന്നെ വിവിധ പള്ളികളിൽ ഉയിർപ്പ് ശുശ്രൂഷകൾ നടന്നു. ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. രാത്രിയായിരുന്നു പള്ളികളിൽ ചടങ്ങുകൾ നടന്നത്. പലയിടത്തും നേരംപുലരുവോളം ചടങ്ങുകൾ നീണ്ടു.
അൽഐൻ സെന്റ് ഡയനീഷ്യസ് ഓർത്തഡോക്സ് ദേവാലയത്തിൽ ഈസ്റ്റർ ശുശ്രൂഷകൾ ശനിയാഴ്ച സന്ധ്യ നമസ്കാരത്തെതുടർന്ന് നടന്നു. ഇടവക വികാരി ഫാ. ജോൺസൺ ഐപ്പ്, ഫാ. ബിജോയി മാത്യു എന്നിവരുടെ കാർമികത്വത്തിലാണ് ശുശ്രൂഷകൾ നടന്നത്. ഈസ്റ്റർ സ്നേഹവിരുന്നും നടന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.