റാസല്‍ഖൈമ: യു.എ.ഇ എല്ലാവരുമായും സാമ്പത്തിക വ്യാപാരബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ ആഗ്രഹിക്കുന്നുവെന്ന് യു.എ.ഇ സുപ്രീം കൗണ്‍സില്‍ അംഗവും റാസല്‍ഖൈമ ഭരണാധിപനുമായ ശൈഖ് സഊദ് ബിന്‍ സഖര്‍ ആല് ഖാസിമി. റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറത്തെ അടയാളപ്പെടുത്തുന്നതിന് യു.എ.ഇ സാമ്പത്തിക മന്ത്രാലയം ഒരുക്കിയ ചടങ്ങിനെ അഭിസംബോധന ചെയ്യുകയായിരുന്നു ശൈഖ് സഊദ്.
അറിവിന്റെയും സാംസ്കാരിക വിനിമയത്തിന്റെയും തലത്തില്‍ ബന്ധങ്ങള്‍ ശക്തിപ്പെടുത്തുന്നതിനുള്ള അവസരങ്ങൾ തുറന്നിട്ട ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറം മികച്ച അനുഭവമായിരുന്നു. ആഗോള സമ്മേളനം വാണിജ്യ-നിക്ഷേപ വിഷയങ്ങളില്‍ മാത്രം പരിമിതപ്പെടുത്താതെ വ്യത്യസ്തതലങ്ങള്‍ ഉള്‍ക്കൊള്ളുന്ന സാമ്പത്തിക ഫോറത്തില്‍ യു.എ.ഇയെ അതിഥിയായി പരിഗണിച്ചതില്‍ റഷ്യയോട് നന്ദിയുണ്ടെന്നും ശൈഖ് സഊദ് പറഞ്ഞു.
രാജ്യത്തെ വിവിധ സാമ്പത്തിക മേഖലകളെ പ്രതിനിധീകരിക്കുന്ന പൊതു-സ്വകാര്യ മേഖലകളില്‍നിന്നുള്ള 40ലധികം സ്ഥാപനങ്ങളും കമ്പനികളും ഉള്‍പ്പെടുന്ന ഉന്നതതല സാമ്പത്തിക പ്രതിനിധിസംഘത്തോടൊപ്പമാണ് യു.എ.ഇ റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബര്‍ഗ് ഇന്റര്‍നാഷനല്‍ ഇക്കണോമിക് ഫോറം 2023’ല്‍ പങ്കെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.