ദുബൈ: പറഞ്ഞാൽ തീരാത്തത്ര അതിശയിപ്പിക്കുന്ന കഴിവുകളുള്ളവരാണ് നമ്മുടെ കുഞ്ഞുങ്ങളെന്നും അവർക്കു പറക്കുവാനുള്ള ആകാശം ചൂണ്ടിക്കാണിച്ചു കൊടുക്കുകയാണ് നാം ചെയ്യേണ്ടതെന്നും ഗൾഫ് മാധ്യമം ചീഫ് എഡിറ്റർ വി.കെ. ഹംസ അബ്ബാസ് പറഞ്ഞു. ആ ദൗത്യമാണ് എജുകഫേ എന്ന മഹത്തായ ഉദ്യമത്തിലൂടെ ആദ്യ അന്താരാഷ്ട്ര ഇന്ത്യൻ ദിനപത്രമായ ഗൾഫ് മാധ്യമം നടത്തിവരുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഒാരോ വർഷം പിന്നിടുേമ്പാഴും എജ്യൂകഫേയിലേക്ക് ഒഴുകി എത്തുന്ന കുഞ്ഞുങ്ങളുടെയൂം രക്ഷിതാക്കളുടെയും എണ്ണം വർധിച്ചു വരുന്നു. അവർക്ക് മാർഗ നിർദേശം നൽകാൻ ഇന്ത്യയിലേയും വിദേശത്തേയും ഏറ്റവും മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുമെത്തുന്നു. നമ്മുടെ സമൂഹം വിദ്യാഭ്യാസത്തിെൻറ പ്രാധാന്യത്തെ ഗൗരവപൂർവം കാണുന്നു എന്നതിെൻറ വിജയാഹ്ലാദകരമായ സൂചനയാണിതെന്നും വി.കെ. ഹംസ അബ്ബാസ് കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.