അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ, ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ സം​യു​ക്ത ഈ​ദ് ഗാ​ഹി​ൽ എം.​എം. അ​ക്ബ​ർ സം​സാ​രി​ക്കു​ന്നു

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​ർ, ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​ർ സം​യു​ക്ത ഈ​ദ് ഗാ​ഹ്

മ​നാ​മ: വി​ശ​പ്പ്, ദാ​ഹം തു​ട​ങ്ങി​യ അ​നു​ഭ​വ​ങ്ങ​ൾ വ്യ​ക്തി​പ​രം എ​ന്ന​തി​ലു​പ​രി സാ​ർ​വ​ലൗ​കി​ക​മാ​ണെ​ന്നും അ​തി​ലൂ​ടെ ഓ​രോ നോ​മ്പു​കാ​ര​നും മാ​ന​വ​കു​ല​ത്തി​ന്റെ അ​നു​ഭ​വ​ങ്ങ​ളി​ലേ​ക്ക് താ​ദാ​ത്മ്യ​പ്പെ​ടു​ക​യാ​ണെ​ന്നും എം.​എം. അ​ക്ബ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​ൽ ഫു​ർ​ഖാ​ൻ സെ​ന്റ​റും ഇ​ന്ത്യ​ൻ ഇ​സ്‍ലാ​ഹി സെ​ന്റ​റും ബ​ഹ്‌​റൈ​ൻ ത​ല​സ്ഥാ​ന ന​ഗ​രി​യാ​യ മ​നാ​മ​യി​ൽ മി​നി​സ്ട്രി ഓ​ഫ്‌ ജെ​സ്റ്റി​സ്‌ ആ​ൻ​ഡ് ഇ​സ്‍ലാ​മി​ക്‌ അ​ഫ​യേ​ഴ്സ്‌ സു​ന്നി ഔ​ഖാ​ഫി​ന്റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച സം​യു​ക്ത ഈ​ദ് ഗാ​ഹി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഇ​ത്ത​രം തി​ക്താ​നു​ഭ​വ​ങ്ങ​ളെ സ്വാ​നു​ഭ​വ​ങ്ങ​ളാ​ക്കി അ​വ​യു​ടെ പ​രി​ഹാ​ര​ത്തി​നു​വേ​ണ്ടി ഇ​റ​ങ്ങി​തി​രി​ക്കു​ന്ന നോ​മ്പു​കാ​ര​ൻ സ​മ​കാ​ലി​ക ലോ​ക​ത്ത് ഏ​റെ അ​ത്യാ​വ​ശ്യ​മു​ള്ള ക​രു​ണ, ദ​യ തു​ട​ങ്ങി​യ വി​കാ​ര​ങ്ങ​ൾ സ​മൂ​ഹ​ത്തി​ലേ​ക്ക് പ്ര​സ​രി​പ്പി​ക്കു​ന്ന ദൂ​ത​ന്മാ​രാ​യി മാ​റു​ക​യും അ​ങ്ങ​നെ മ​നു​ഷ്യ​കു​ലം ഒ​രൊ​റ്റ ജ​ന​ത​യാ​ണ് എ​ന്ന വി​ളം​ബ​ര​ത്തി​ന് സ്വ​യം സ​ന്ന​ദ്ധ​മാ​വു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അ​ബ്ദു​ൽ മ​ജീ​ദ്‌ തെ​രു​വ​ത്ത്‌, സൈ​ഫു​ഹ്‌ ഖാ​സിം, ഹം​സ മേ​പ്പാ​ടി, മൂ​സ സു​ല്ല​മി, സു​ഹൈ​ൽ മേ​ല​ടി, നൂ​റു​ദ്ദീ​ൻ ഷാ​ഫി, നൗ​ഷാ​ദ്‌ സ്കൈ ​എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. അ​ബ്ദു​സ്സ​ലാം ബേ​പ്പൂ​ർ, സ​ഫീ​ർ, അ​നൂ​പ്‌ തി​രൂ​ർ, എം.​പി. ആ​ഷി​ഖ്‌, മ​നാ​ഫ്‌ ക​ബീ​ർ, സി​റാ​ജ്‌ മേ​പ്പ​യൂ​ർ, മൂ​സ സു​ല്ല​മി, ഇ​ൽ​യാ​സ്‌ ക​ക്ക​യം, ജ​ൻ​സീ​ർ ഫാ​റൂ​ഖ്‌ മാ​ട്ടൂ​ൽ, നാ​സ​ർ, ജാ​ഫ​ർ മോ​യി​ദീ​ൻ, സാ​ബി​ർ അ​ബ്ദു​ല്ല പു​തി​യ​ങ്ങാ​ടി, അ​സ്‌​ഹ​ർ ആ​രി​ഫ്‌, അ​ഹ്‌​മ​ദ്‌ നാ​ഫി, ന​ബീ​ൽ ഇ​ബ്രാ​ഹീം, റ​ഷീ​ദ്‌ ഇ​ഖ്‌​ബാ​ൽ കാ​ഞ്ഞ​ങ്ങാ​ട്‌, സ​മീ​ർ പ​ട്ടേ​രി, കെ.​പി. യൂ​സു​ഫ്‌, ഷ​റ​ഫു​ദ്ദീ​ൻ കൊ​ല്ലം, അ​ഷ്റ​ഫ്‌ പു​ളി​ക്ക​ൽ, സ​ഹീ​ദ്‌ ആ​ഷി​ഖ്‌, ഡി.​എ​ൻ.​പി ഹി​ഷാം കു​ഞ്ഞ​ഹ​മ്മ​ദ്‌, കെ.​പി. യൂ​സു​ഫ്‌, മു​ഹി​യി​ദ്ദീ​ൻ റ​ഫീ​ഖ്‌ ആ​മീ​ൻ ഫാ​സി​ൽ, റ​മീ​സ്‌ മു​ന്നാ​സ്‌, പ്ര​സൂ​ൻ ഹ​മീ​ദ്‌ തു​ട​ങ്ങി​യ​വ​ർ പ​രി​പാ​ടി​ക​ൾ നി​യ​ന്ത്രി​ച്ചു.

Tags:    
News Summary - eid 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.