ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഞായറാഴ്ച ചെറിയ പെരുന്നാൾ

ദുബൈ: ഒമാൻ ഒഴികെ ഗൾഫ്​ രാജ്യങ്ങളിൽ ഈദുൽ ഫിത്​ർ ഞായറാഴ്ച. ശനിയാഴ്‌ച വൈകീട്ട്​ സൗദി മധ്യപ്രവിശ്യയിലെ തുമൈറിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന്​ സൗദിയിലാണ്​ പെരുന്നാൾ ആദ്യം പ്രഖ്യാപിച്ചത്​. തുടർന്ന്​ യു.എ.ഇ, ഖത്തർ, കുവൈത്ത്​, ബഹ്​റൈൻ രാജ്യങ്ങളിലും മാസപ്പിറവി സ്ഥിരീകരിച്ചു.

ഉമ്മുൽഖുറാ കലണ്ടർ പ്രകാരം ശനിയാഴ്‌ച റമദാൻ 29 പൂർത്തിയായതിനാൽ ശവ്വാൽ മാസപ്പിറവി നിരീക്ഷിക്കാൻ വിവിധ രാജ്യങ്ങളിൽ വിശ്വാസികളോട്​ ആഹ്വാനം ചെയ്തിരുന്നു. അതേസമയം ശവ്വാൽ മാസപ്പിറവി കാണാത്ത സാഹചര്യത്തിൽ​ റമദാൻ 30 പൂർത്തിയാക്കി ചെറിയ പെരുന്നാൾ തിങ്കളാഴ്ചയായിരിക്കുമെന്ന്​ ഒമാൻ ഔഖാഫ് മതകാര്യമന്ത്രാലയം അറിയിച്ചു.

റമദാൻ 29 ശനിയാഴ്ച എല്ലാ ഗൾഫ്​ രാജ്യങ്ങളിലും മാസപ്പിറ ദർശിക്കുന്നതിന്​ വിപുലമായ സംവിധാനങ്ങൾ ഒരുക്കിയിരുന്നു. കേരളത്തിൽ നിന്ന്​ വ്യത്യസ്തമായി ഒരു ദിവസം നേരത്തെയാണ്​ ഗൾഫിൽ റമദാൻ ആരംഭിച്ചത്​. കേരളത്തിൽ ശവ്വാൽ മാസപ്പിറവി പ്രഖ്യാപനം ഞായറാഴ്ചയുണ്ടാകും.

Tags:    
News Summary - Eid on Sunday in Gulf countries except Oman

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.