ദുബൈ: കോവിഡ് മൂലം ദുരിതമനുഭവിക്കുന്ന ഇന്ത്യക്കുമേൽ കാരുണ്യത്തിെൻറ ചിറകുവിരിച്ച് ദുബൈയുടെ ഔദ്യോഗിക എയർെലെൻസായ എമിറേറ്റ്്സ്. ജീവകാരുണ്യ സംഘടനകൾ നൽകുന്ന സഹായങ്ങൾ ചരക്ക് നിരക്ക് ഈടാക്കാതെ ഇന്ത്യയിലെ ഒമ്പത് നഗരങ്ങളിലേക്ക് എത്തിക്കാൻ 'കാരുണ്യത്തിെൻറ ആകാശപാത' തുറന്നതായി എമിറേറ്റ്സ് അധികൃതർ അറിയിച്ചു.
ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി (ഐ.എച്ച്.സി) സഹകരിച്ച് ലോകാരോഗ്യ സംഘടനയുടെ സഹായവുമായി ഞായറാഴ്ച രാവിലെ ആദ്യവിമാനം ദുബൈയിൽനിന്ന് ഇന്ത്യയിലെത്തി. 12 ടൺ മെഡിക്കൽ ഉപകരണങ്ങളാണ് ഡൽഹിയിൽ എത്തിച്ചത്. അടുത്ത ദിവസങ്ങളിൽ കൂടുതൽ വിമാനങ്ങൾ നാട്ടിലേക്ക് പറക്കും. കഴിഞ്ഞ ആഴ്ചകളിലും എമിറേറ്റ്സ് സ്കൈ കാർഗോ മെഡിക്കൽ ഉപകരണങ്ങൾ അയച്ചിരുന്നു.
ഇന്ത്യയും എമിറേറ്റ്സും തമ്മിൽ അഗാധമായ ബന്ധമാണുള്ളതെന്നും ഇന്ത്യയിലെ കോവിഡ് ബാധിതർക്ക് പരമാവധി സഹായം എത്തിക്കലാണ് ലക്ഷ്യമെന്നും എമിറേറ്റ്സ് ചെയർമാനും ചീഫ് എക്സിക്യൂട്ടിവുമായ ശൈഖ് അഹ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു. 1985ൽ എമിറേറ്റ്സിെൻറ ആദ്യ വിമാനം ഇന്ത്യയിൽ എത്തിയതുമുതലുള്ള ബന്ധമാണ്. ഇന്ത്യൻ ജനതക്കൊപ്പം ഞങ്ങളുണ്ട്. പ്രതിസന്ധി കാലത്ത് ലോകത്തിന് മുന്നിൽ സഹായമെത്തിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ ദുരിതാശ്വാസ കേന്ദ്രമായ ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റിയുമായി ചേർന്നാണ് പ്രവർത്തനമെന്നും അദ്ദേഹം പറഞ്ഞു.
ലോകമെമ്പാടുമുള്ള ദുരിതമനുഭവിക്കുന്ന സമൂഹത്തെ സഹായിക്കാനാണ് ഇൻറർനാഷനൽ ഹ്യുമാനിറ്റേറിയൻ സിറ്റി സ്ഥാപിച്ചതെന്നും അതിെൻറ ഉദ്ദേശ്യം നിറവേറ്റുമെന്നും ഐ.എച്ച്.സി സി.ഇ.ഒ ജ്യൂസെപ്പെ സാബ പറഞ്ഞു.കഴിഞ്ഞവർഷം ആഗോളതലത്തിൽ ഐ.എച്ച്.സിയിൽനിന്ന് 1292 ലോഡ് സഹായങ്ങളാണ് അയച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നേരത്തെ, ദുബൈയിൽനിന്നും അബൂദബിയിൽനിന്നും ഇന്ത്യയിലേക്ക് വിമാനങ്ങളിലും കപ്പലിലും സഹായം എത്തിച്ചിരുന്നു. ഓക്സിജൻ സിലിണ്ടറുകളും മെഡിക്കൽ ഉപകരണങ്ങളുമാണ് അയച്ചത്. ഇതിന് പുറെമ, പ്രവാസി സംഘടനകളും സഹായം അയക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.