അബൂദബി: കോഴിക്കോട് വിമാനത്താവള ജീവനക്കാരുടെ കൊള്ള അവസാനിപ്പിക്കാൻ കേന്ദ്ര^സംസ്ഥാന സർക്കാറുകൾ നടപടി സ്വീകരിക്കണമെന്ന് അബൂദബി കോട്ടക്കൽ മണ്ഡലം കെ.എം.സി.സി പ്രവർത്തക സംഗമം ആവശ്യപ്പെട്ടു. അധികൃതരുടെ മൗനസമ്മതത്തോടെ നടക്കുന്ന ഇത്തരം കൊള്ളകൾക്കെതിരെ സർക്കാർ തലത്തിൽ പരിഹാരം കാണുന്നില്ലെങ്കിൽ ശക്തമായ പ്രധിഷേധ പരിപാടികളുമായി കെ.എം.സി.സി രംഗത്തിറങ്ങുമെന്നും പ്രവർത്തക സംഗമം മുന്നറിയിപ്പ് നൽകി. കേന്ദ്ര കെ.എം.സി.സി വൈസ് പ്രസിഡൻറ് എം.പി.എം. റഷീദ് ഉദ്ഘാടനം ചെയ്തു.
റിയാസ് എടയൂർ അധ്യക്ഷത വഹിച്ചു. എം.എസ്.എഫ് മലപ്പുറം ജില്ല വൈസ് പ്രസിഡൻറ് ജുനൈദ് പാമ്പലത്ത്, കോട്ടക്കൽ മണ്ഡലം മുസ്ലിം യൂത്ത്ലീഗ് പ്രസിഡൻറ് സലീം മണ്ടായപ്പുറം എന്നിവർ മുഖ്യ പ്രഭാഷണം നടത്തി. ഷുക്കൂറലി കല്ലിങ്ങൽ, ഹിദായത്തുല്ല, ഹംസ ഹാജി മാറാക്കര, ശംസു കോട്ടക്കൽ, റഷീദ് മാറാക്കര, യൂസുഫ് അമരിയിൽ, മജീദ് ചിറക്കൽ, ടി.പി. സൈദ് മുഹമ്മദ് വട്ടപ്പാറ, ഒ.കെ. കുഞ്ഞിപ്പ, ഷഹീദ് പരവക്കൽ, ഉസ്മാൻ പൂക്കാട്ടിരി എന്നിവർ സംസാരിച്ചു.അഷ്‌റഫലി പുതുക്കുടി കരേക്കാട് സ്വാഗതവും മുനീർ മാമ്പറ്റ എടയൂർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.