ദുബൈ: പ്രവാസിസമൂഹം ആരോഗ്യകാര്യത്തിൽ കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് യു.എ.ഇ കെ.എം.സി.സി ഉപദേശകസമിതി വൈസ് ചെയർമാൻ യഹിയ തളങ്കര പറഞ്ഞു. ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി സംഘടിപ്പിച്ച പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു.
ജില്ല പ്രസിഡൻറ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജന. സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ദുബൈ കെ.എം.സി.സി ആക്ടിങ് പ്രസിഡൻറ് ഹുസൈനാർ ഹാജി എടച്ചാക്കൈ, വൈസ് പ്രസിഡൻറ് ഹനീഫ് ചെർക്കള, സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ, ജില്ല ട്രഷറർ ഹനീഫ്, ജില്ല കെ.എം.സി.സി ഭാരവാഹികളായ റാഫി പള്ളിപ്പുറം, ഹസൈനാർ ബീഞ്ചന്തടുക്ക, സലാം തട്ടാനിച്ചേരി, ഫൈസൽ മുഹ്സിൻ,
മണ്ഡലം നേതാക്കളായ അയ്യൂബ് ഉറുമി, ഫൈസൽ പട്ടേൽ, ഇസ്മായിൽ നാലാംവാതുക്കൽ, ഹനീഫ് ബാവ നഗർ, ഡോ. ഇസ്മായിൽ സിദ്ദീഖ്, റഹൂഫ്, ഷാജഹാൻ കാഞ്ഞങ്ങാട്, ഷബീർ കൈതക്കാട്, ഇബ്രാഹിം ബേരികെ, സത്താർ ആലമ്പാടി, ബഷീർ പള്ളിക്കര, ഷബീർ കീഴൂർ, സിദ്ദീഖ് അടൂർ, സലാം മാവിലാടം, റഷീദ് അവയിൽ തുടങ്ങിയവർ സംസാരിച്ചു. സെക്രട്ടറി അഡ്വ. ഇബ്രാഹിം ഖലീൽ ഖിറാഅത്തും ഓർഗനൈസിങ് സെക്രട്ടറി അഫ്സൽ മെട്ടമ്മൽ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.